Kerala Plus One Admission 2025: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു; ഇനിയും അഡ്മിഷൻ എടുക്കാത്തവരുണ്ടോ?
Kerala HSCAP Plus One Third Allotment Result: ആദ്യ രണ്ട് അലോട്മെൻ്റിൽ താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നു. എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ അവസരമുണ്ടാകില്ല. അതിനാൽ താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും നിങ്ങൾക്ക് ലഭിച്ച സ്കൂളുകളിൽ ഫീസടച്ച് സ്ഥിരമായി ചേരേണ്ടതുണ്ട്.

Plus One Third Allotment
പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു. 16 (തിങ്കൾ), 17 (ചൊവ്വ) തീയതികളിലാണ് പ്രവേശനം നടക്കുക. ഇതുവരെ സ്ഥിരപ്രവേശനം നേടാത്ത വിദ്യാർത്ഥികൾ മൂന്നാം അലോട്ട്മെൻ്റിൽ പ്രവേശനം ഉറപ്പാക്കേണ്ടതാണ്. ആദ്യ രണ്ട് അലോട്മെൻ്റിൽ താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നു. എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ അവസരമുണ്ടാകില്ല. അതിനാൽ താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും നിങ്ങൾക്ക് ലഭിച്ച സ്കൂളുകളിൽ ഫീസടച്ച് സ്ഥിരമായി ചേരേണ്ടതുണ്ട്. പ്രവേശനം പൂർത്തിയാക്കി ജൂൺ 18 മുതൽ പ്ലസ് വൺ ക്ലാസ് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
രണ്ടാം അലോട്മെൻ്റ് പ്രകാരമുള്ള കണക്കുകൾ പരിശോധിച്ചാൽ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റിൽ 93,594 സീറ്റുകളാണ് ഇനി ഒഴിവുള്ളത്. ഇതിൽ 44,371 എണ്ണം ആദ്യ രണ്ട് അലോട്മെൻ്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാഞ്ഞതിനാൽ വന്ന ഒഴിവുകളാണ്. അതേസമയം ഇതുവരെ പ്രവേശനത്തിനായി അപേക്ഷിക്കാത്തവർക്ക് സപ്ലിമെൻ്ററി അലോട്മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരമുണ്ട്.
കൂടാതെ ആദ്യ അലോട്ട്മെൻ്റുകളിൽ തെറ്റായ വിവരങ്ങൾ നൽകിയത് കാരണം അലോട്മെൻ്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാനും അവസരമുണ്ട്. വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം എൻഎസ്ക്യുഎഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ പ്രവേശനത്തിൻ്റെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെൻ്റ് ജൂൺ 16, 17 തീയതികളിൽ പുറത്തുവരും.
ആദ്യ അലോട്ട്മെന്റ് ലഭിച്ച 2,49,540 വിദ്യാർത്ഥികളിൽ 1,21,743 വിദ്യാർത്ഥികൾ മാത്രമാണ് സ്ഥിര പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയിൽ അലോട്ട്‌മെൻ്റ് നേടിയ 2,49,540 വിദ്യാർഥികളിൽ 1,21,743 പേരും പ്രവേശനം നേടി. ഇതിൽ താൽക്കാലിക പ്രവേശനം നേടിയത് 99,525 വിദ്യാർത്ഥികളാണ്. 27074 പേർ അലോട്ട്‌മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.