Kerala Plus One Admission 2025: പ്ലസ് വൺ അഡ്മിഷൻ, ജാതി തിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്, പൊതുവെ കാണുന്ന തെറ്റുകൾ ഇവ

Kerala Plus One Admission 2025 Caste Correction: ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ETB എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണീ രേഖപ്പെടുത്തിക്കാണുന്നത്. ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ അലോട്മെൻറ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല എന്നത് പ്രത്യേകം ഓർക്കണം.

Kerala Plus One Admission 2025:  പ്ലസ് വൺ അഡ്മിഷൻ, ജാതി തിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്, പൊതുവെ കാണുന്ന തെറ്റുകൾ ഇവ

Plus One admission ( പ്രതീകാത്മക ചിത്രം)

Published: 

25 May 2025 | 11:29 AM

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്. അലോട്മെന്റിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, താമസിക്കുന്ന പഞ്ചായത്തിന്റെയൂം താലൂക്കിന്റെയും വിവരങ്ങൾ , ടൈ ബ്രേക്കിനു പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ (കലാകായിക മേളകൾ, ക്ലബുകൾ മുതലായവ) എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം.

അപേക്ഷ നൽകുമ്പോൾ പലരും ആവർത്തിക്കുന്ന തെറ്റാണ് ജാതി കോളത്തിൽ തെറ്റായ വിവരം ചേർക്കൽ. ജാതി, കാറ്റഗറി മുതലായ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകൾ വരുന്നത് സ്ഥിരമായി എല്ലാ വർഷവും ആവർത്തിക്കുന്ന തെറ്റുമാണ്. ഉദാഹരണമായി ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ETB എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണീ രേഖപ്പെടുത്തിക്കാണുന്നത്. ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ അലോട്മെൻറ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല എന്നത് പ്രത്യേകം ഓർക്കണം.

യോഗ്യതാ സർട്ടിഫിക്കറ്റിലെയോ മാർക്ക് ലിസ്റ്റിലെയോ എല്ലാ കാറ്റഗറികളും അപേക്ഷയിലേക്ക് അതേ പോലെ പകർത്ത് താൻ സാധിക്കില്ല. ഉദാഹരണത്തിന് ഈഴവ, മുസ്ലിം, മറ്റ് പിന്നോക്ക ഹിന്ദു വിഭാഗങ്ങൾ, പിന്നോക്ക ക്രിസ്ത്യൻ, ലത്തീൻ കത്തോലിക്ക, ധീവര, വിശ്വകർമ, കുശവൻ, കുടുംബംബി എന്നിവ യോഗ്യതാ സർട്ടിഫിക്കറ്റിൽ പൊതുവെ ഒ ബി സി എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുന്നത്.

Also read – പത്താം ക്ലാസ് യോഗ്യത, 50200 വരെ ശമ്പളം; അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്ക് ‘കണ്‍ഫര്‍മേഷന്‍’ നല്‍കാം

എന്നാൽ പ്രവേശന പ്രക്രിയയിൽ ഇവയോരോന്നും പ്രത്യേക കാറ്റഗറികളാണ്. ഓരോ ജാതിയുടെയും കാറ്റഗറികൾ മനസ്സിലാക്കുന്നതിന് പ്രോസ്പെക്ടസിന്റെ അനുബന്ധം 2 നോക്കുക. അതുപോലെ തന്നെ അനുബന്ധം 2 ലെ അതർ എലിജിബിൾ കമ്മ്യൂണിറ്റിയിലെ (OEC) ലെ” എസ്.ഇ.ബി.സി (സാമ്പത്തിക വർഗം) 13 വിഭാഗക്കാരേയും, എസ്.സി. (പട്ടികജാതി) 7 വിഭാഗക്കാരേയും മാത്രമെ എസ്.ഇ.ബി.സി.യുടെ ചെക്ക് ബോക്സിൽ ടിക് മാർക്ക് ചെയ്യാവൂ.

 

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉണ്ടായാൽ?

 

ഏതെങ്കിലും കാരണവശാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ വച്ചാൽ അത് അഡ്മിഷനെ തന്നെയാണ് ബാധിക്കുക. ബോണസ് പോയിന്റുകൾ ലഭിക്കുന്ന വിവരങ്ങൾ, ടൈ ബ്രേക്കിനുപയോഗിക്കുന്ന വിവരങ്ങൾ, അപേക്ഷകന്റെ കാറ്റഗറി മുതലായവ ഉൾപ്പെടെ അലോട്മെന്റിനെ ബാധിക്കുന്ന ഒന്നും പ്രോസ്പെക്ടസിൽ അവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാതെ അവകാശപ്പെടരുത്. ഇങ്ങനെ ലഭിക്കുന്ന അലോട്മെന്റുകൾക്ക് ശേഷം സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതിരുന്നാൽ അഡ്മിഷൻ റദ്ദാക്കുകയും വിദ്യാർത്ഥിയുടെ പ്രവേശന അവസരം നഷ്ടപ്പെടുകയും ചെയ്യും.

 

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ