Kerala Plus One Admission 2025: പ്ലസ് വൺ അപേക്ഷ 2025: തിരുത്തലുകൾ വരുത്താൻ ഇന്ന് കൂടി അവസരം
Kerala Plus One Admission 2025 Correction Window: അപേക്ഷയിൽ തിരുത്തലുകൾ വരുത്തിയ ശേഷം ഇന്ന് തന്നെ ഫൈനൽ കൺഫർമേഷൻ നൽകണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും. ജൂൺ രണ്ടിന് ആദ്യ അലോട്മെന്റ് നടക്കും. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച അലോട്മെന്റ് പിന്നീട് റദ്ദാകുന്നതാണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലിനും കൂട്ടിച്ചേർക്കലിനും ഇന്ന് (മെയ് 28) കൂടി അവസരം. വൈകിട്ട് 5 വരെയാണ് തിരുത്തലുകൾ വരുത്താൻ സമയം അനുവദിച്ചിരിക്കുന്നത്. അപേക്ഷയിൽ തിരുത്തലുകൾ വരുത്തിയ ശേഷം ഇന്ന് തന്നെ ഫൈനൽ കൺഫർമേഷൻ നൽകണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും. ജൂൺ രണ്ടിന് ആദ്യ അലോട്മെന്റ് നടക്കും. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച അലോട്മെന്റ് പിന്നീട് റദ്ദാകുന്നതാണ്.
ഓപ്ഷനുകളുടെ പുനഃക്രമീകരണം, പുതിയവ കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയവയും വിദ്യാർത്ഥികൾക്ക് ഇപ്പോള്‍ ചെയ്യാവുന്നതാണ്. അപേക്ഷയിലെ വിവരങ്ങള്‍, WGPA എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. സംവരണ വിവരങ്ങള്‍, ബോണസ് പോയിന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, പഞ്ചായത്ത്, താലൂക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവയാണ് തിരുത്താൻ കഴിയുക. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുമെന്നതിനാൽ അപേക്ഷ കൃത്യമായി പരിശോധിക്കുക.
കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കുന്നതിന് വിദ്യാര്‍ത്ഥി ഉപയോഗിച്ച വിവരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുന്നതല്ല. ലോഗിന്‍ വിവരങ്ങളില്‍ വിദ്യാര്‍ത്ഥിയുടെ പേരും ഉൾപ്പെടുന്നു. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് മുമ്പ് കണ്‍ഫര്‍മേഷനായി രണ്ടു വട്ടം പേര് കൃത്യമായാണോ നൽകിയിരിക്കുന്നതെന്ന് നോക്കാൻ അവസരം ലഭിക്കും. എന്നാല്‍, ഈ രണ്ട് പ്രാവശ്യവും പേര് തെറ്റായി രേഖപ്പെടുത്തി ലോഗിന്‍ സൃഷ്ടിച്ചു കഴിഞ്ഞാൽ, ആ തെറ്റ് തിരുത്തുന്നതിന് ഒരു അവസരം കൂടി ലഭിന്നതാണ്.
ALSO READ: സ്‌കൂൾ തുറക്കാറായി! ജൂൺ മുതൽ എത്ര അവധികളുണ്ടെന്ന് അറിയേണ്ടേ?
അതേസമയം, പ്ലസ് വൺ പ്രവേശനത്തിനുളള ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് 28 വൈകിട്ട് അഞ്ച് മണി വരെ വിദ്യാർത്ഥികൾക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയപരിധിയും ഇതോടെ അവസാനിക്കും. കാന്‍ഡിഡേറ്റ് ലോഗിനിലെ ‘എഡിറ്റ് ആപ്ലികേഷൻ’ എന്ന ലിങ്കിലൂടെയാണ് തിരുത്തലുകൾ വരുത്തേണ്ടത്.