Kerala plus one admission 2025: അവസാന ഘട്ടത്തിൽ സ്കൂൾ മാറ്റത്തിനു ചെയ്യേണ്ടത് ഇത്രമാത്രം, സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ഇങ്ങനെ
School Change and Supplementary Allotment : ഒരു ജില്ലയിൽ പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് മറ്റൊരു ജില്ലയിൽ പ്രവേശനം നേടാൻ അവസരമുണ്ട്. ഇതിനും പ്രത്യേക വിജ്ഞാപനം വെബ്സൈറ്റിൽ വരുമ്പോൾ അപേക്ഷ സമർപ്പിക്കണം.

Plusone Admission
തിരുവനന്തപുരം: കേരള പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാധാരണയായി ഉണ്ടാകുന്ന ചില സംശയങ്ങളാണ് സ്കൂൾ മാറ്റത്തെ പറ്റിയും സപ്ലിമെന്ററി അലോട്ട്മെന്റ് പറ്റിയും സപ്ലിമെന്ററി അലോട്ട്മെന്റ് പറ്റിയും ഉള്ളത്. മൂന്ന് പ്രധാന അലോട്ട്മെന്റ്കൾക്ക് ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ആണ് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്താറുള്ളത്. ഈ സമയത്ത് സ്കൂൾ മാറ്റത്തിനുള്ള അവസരവും സാധാരണയായി ലഭിക്കാറുണ്ട്.
സപ്ലിമെന്ററി അലോട്ട്മെന്റ് 28ന്
മൂന്നാം അലോട്ട്മെന്റ് ശേഷം മിച്ചമുള്ള സീറ്റുകളുടെ വിവരങ്ങൾ ഹയർ സെക്കൻഡറി വകുപ്പിന്റെ പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഇതിനുശേഷമാണ് സപ്ലിമെന്ററി അലോട്ട്മെന്റ് തുടങ്ങുക. ഇത്തവണത്തെ സപ്ലിമെന്ററി അലോട്ട് മെന്റ് 28 മുതലാണ് ആരംഭിക്കുന്നത്. ഈ അവസരത്തിൽ ഇതുവരെ അപേക്ഷിക്കാത്തവർക്കും പുതിയ അപേക്ഷകൾ നൽകാം. പിഴവു കാരണം അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അലോട്ട്മെന്റ് റദ്ദായവർക്കും തിരുത്തൽ വരുത്തി പുതുക്കാനുള്ള അവസരമാണിത്. മുന്നോക്ക സമുദായത്തിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഇ ഡബ്ലിയു എസ് അനുകൂല്യത്തിനും ഈ അവസരത്തിൽ തിരുത്തൽ വരുത്തി അപേക്ഷിക്കാം.
സ്കൂൾ മാറ്റത്തിനുള്ള നടപടികൾ
പ്ലസ് വൺ പ്രവേശനം പൂർത്തിയായി ക്ലാസ്സുകൾ ആരംഭിച്ചതിന് ശേഷമാണ് സാധാരണയായി സ്കൂൾ മാറ്റത്തിനുള്ള അവസരം ലഭിക്കുന്നത്. ഇത് രണ്ടു തരത്തിലാണ് ഉള്ളത്. കോമ്പിനേഷൻ മാറ്റം ആണ് ഒന്നാമത്തേത്. അലോട്ട്മെന്റ് ലഭിച്ചു ഒരു സ്കൂളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥിക്ക് അവർ നൽകിയിട്ടുള്ള മറ്റു സ്കൂളുകളിലെ കോമ്പിനേഷനുകൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണിത്. ഇതിനുള്ള വിജ്ഞാപനം വെബ്സൈറ്റിൽ വരുമ്പോഴാണ് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ മാറ്റം ലഭിച്ചാൽ നിലവിലുള്ള സ്കൂളിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി പുതിയ സ്കൂളിൽ ചേരണം.
Read Also: Nilambur By Election 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് കഴിഞ്ഞു
ഇനിയുള്ളത് ജില്ലാ മാറ്റമാണ്. ഒരു ജില്ലയിൽ പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് മറ്റൊരു ജില്ലയിൽ പ്രവേശനം നേടാൻ അവസരമുണ്ട്. ഇതിനും പ്രത്യേക വിജ്ഞാപനം വെബ്സൈറ്റിൽ വരുമ്പോൾ അപേക്ഷ സമർപ്പിക്കണം.
കമ്മ്യൂണിറ്റി കാട്ട പ്രവേശനം ഇന്ന് മുതൽ
കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരം ഇന്നുമുതൽ. വ്യാഴാഴ്ച വൈകിട്ട് ഇതിനുള്ള ലിങ്ക് വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച പ്രവേശനം നടന്നില്ല. ഇതോടെയാണ് ഈ കോട്ടയിലേക്കുള്ള പ്രവേശനം ഇന്ന് പുനരാരംഭിക്കുന്നത്.