Kerala Plus One Result 2025: കാത്തിരിപ്പിന് അവസാനം! ഇനി മണിക്കൂറുകൾ മാത്രം; പ്ലസ് വൺ ഫലപ്രഖ്യാപനം ഇന്ന്

Kerala DHSE Plus One Result 2025: നേരത്തെ ജൂൺ മൂന്നിനായിരുന്നു ഫല പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് രണ്ടിലേക്ക് മാറ്റുകയായിരുന്നു. ഈ വർഷം പ്ലസ് വൺ പരീക്ഷയ്ക്ക്‌ 4,13,589 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ജൂണിൽ ഫലപ്രഖ്യാപനം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

Kerala Plus One Result 2025: കാത്തിരിപ്പിന് അവസാനം! ഇനി മണിക്കൂറുകൾ മാത്രം; പ്ലസ് വൺ ഫലപ്രഖ്യാപനം ഇന്ന്

പ്രതീകാത്മക ചിത്രം

Published: 

02 Jun 2025 08:15 AM

വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്ലസ് വൺ ഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് ജനറൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. എസ്എസ്എൽസി, പ്ലസ്ടു ഫലപ്രഖ്യാപനം പോലെ വാർത്താ സമ്മേളനം നടത്തിയല്ല പ്ലസ് വൺ ഫല പ്രഖ്യാപനം. ഔദ്യോ​ഗിക അറിയിപ്പിൽ പറഞ്ഞിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് അറിയിപ്പുകളില്ലാതെ വെബ്‌സൈറ്റുകളിലേക്ക് നേരിട്ട് പ്രസിദ്ധീകരിക്കുകയാണ് പതിവ്.

വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം അറിയുന്നതിനായി results.hse.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്സൈറ്റുകൾ പരിശോധിക്കാവുന്നതാണ്. ഈ വർഷം പ്ലസ് വൺ പരീക്ഷയ്ക്ക്‌ 4,13,589 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം ഫലപ്രഖ്യാപനം മാറ്റിയെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ല. നേരത്തെ ജൂൺ മൂന്നിനായിരുന്നു ഫല പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് രണ്ടിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ വർഷം മെയ് 28നായിരുന്നു ഫലപ്രഖ്യാപനം. എന്നാൽ ഇക്കൊല്ലം ജൂണിലേക്ക് മാറ്റുകയായിരുന്നു. ജൂണിൽ ഫലപ്രഖ്യാപനം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

പ്ലസ് വൺ അലോട്ട്‌മെന്റ്

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്നെത്തും. ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റിലുള്ള സ്‌കൂളുകളിൽ അഡ്മിഷനെടുക്കാം. ആദ്യ അലോട്ട്‌മെന്റിലെ അഡ്മിഷൻ നടപടിക്രമങ്ങൾ ജൂൺ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കുന്നതാണ്. ഇത്തവണ 4,62,768 അപേക്ഷകളാണ് ലഭിച്ചത്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10ന് പുറത്തുവിടും. 16നാണ് മൂന്നാമത്തെ അലോട്ട്‌മെന്റ്. ജൂൺ 18ന് തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ