Kerala Plus One Admission 2025: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് 2025; ഇന്ന് മുതൽ അപേക്ഷിക്കാം

Kerala Plus One Supplementary Allotment 2025: ജൂൺ 28ന് രാവിലെ 10 മണി മുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസികൾ ഉൾപ്പടെയുള്ള വിവരങ്ങൾ ജൂൺ 28ന് രാവിലെ 9 മണിക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Kerala Plus One Admission 2025: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് 2025; ഇന്ന് മുതൽ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

28 Jun 2025 | 08:35 AM

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ അഡ്മിഷൻ ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. ജൂൺ 28ന് രാവിലെ 10 മണി മുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസികൾ ഉൾപ്പടെയുള്ള വിവരങ്ങൾ ജൂൺ 28ന് രാവിലെ 9 മണിക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്ന (നോൺ-ജോയിനിംഗ് ആയവർ) വിദ്യാർത്ഥികൾക്കും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങിയവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം അനുവദിച്ചിട്ടും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നത് മൂലം തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനെ തുടർന്ന് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കും. നേരത്തെ നൽകിയ അപേക്ഷയിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കാൻ.

ALSO READ: പത്താം ക്ലാസ് യോഗ്യതയുണ്ടെങ്കിൽ കേന്ദ്രസർക്കാർ ജോലി, എസ്എസ്‌സി എംടിഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

മെറിറ്റ് ക്വാട്ടയുടെ സപ്ലിമെൻററി മോഡൽ അലോട്ട്‌മെന്റിനോടൊപ്പം തന്നെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെൻറിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസികൾ, മറ്റ് വിശദ നിർദ്ദേശങ്ങൾ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റായ https://hscap.kerala.gov.in എന്നതിൽ ലഭിക്കും.

അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്കും സഹായങ്ങൾക്കും സ്‌കൂൾ ഹെൽപ് ഡെസ്‌കുകൾ നൽകുന്നതാണ്. ഇതിനുള്ള സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ ഒരുക്കണമെന്ന് അറിയിപ്പുണ്ട്. ജൂൺ 30ന് വൈകുന്നേരം അഞ്ച് മണി വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നൽകാൻ കഴിയുക.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ