Kerala Plus One Admission 2025: മഴ അവധി പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കുമോ? മൂന്നാം അലോട്ട്‌മെന്റിലെ അഡ്മിഷന്‍ ഇന്ന് മുതല്‍; ഇക്കാര്യം ശ്രദ്ധിക്കണം
Kerala HSCAP Plus One 3rd allotment admission on June 16th and 17th: ഇതുവരെ അപേക്ഷിക്കാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. പ്രധാന ഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്കും, അലോട്ട്‌മെന്റുകള്‍ ലഭിക്കാത്തവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകളോ അല്ലെങ്കില്‍ നിലവിലെ അപേക്ഷകള്‍ പുതുക്കിയോ സമര്‍പ്പിക്കാം

Image for representation purpose only
പ്ലസ് വണ്‍ അഡ്മിഷന്റെ മെറിറ്റ് ക്വാട്ടയിലെ പ്രധാനഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് (ജൂണ്‍ 16) രാവിലെ 10 മുതല്‍ നാളെ വൈകുന്നേരം അഞ്ച് മണി വരെ അതത് സ്‌കൂളുകളില്‍ പ്രവേശനം നേടാം. ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലസ് വണ്‍ അഡ്മിഷനെയും ഇത് ബാധിക്കുമോയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക. എന്നാല്‍ അഡ്മിഷന്‍ മാറ്റിവച്ചെന്ന് സൂചിപ്പിക്കുന്ന ഒരു സര്‍ക്കുലറും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അത്തരത്തില്‍ ഔദ്യോഗിക അറിയിപ്പുകളും വന്നിട്ടില്ല. അതുകൊണ്ട് തന്നെ അഡ്മിഷന്‍ നടപടികള്‍ തടസമില്ലാതെ തുടരും.
താല്‍ക്കാലിക പ്രവേശനത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരമില്ല. അതുകൊണ്ട് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം. അലോട്ട്‌മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയില്ലെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലും പരിഗണിക്കില്ല.
ഇതുവരെ അപേക്ഷിക്കാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. പ്രധാന ഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്കും, അലോട്ട്‌മെന്റുകള്‍ ലഭിക്കാത്തവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകളോ അല്ലെങ്കില്‍ നിലവിലെ അപേക്ഷകള്‍ പുതുക്കിയോ സമര്‍പ്പിക്കാം. ഇതുമായി ബന്ധപ്പെട്ട ഒഴിവുകള്‍, വിജ്ഞാപനം തുടങ്ങിയവ മൂന്നാംഘട്ടത്തിലെ അഡ്മിഷന് ശേഷം പുറത്തുവിടും.
അലോട്ട്‌മെന്റ് എങ്ങനെ അറിയാം?
- hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- Candidate Login-SWS എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
- Third Allot Results എന്ന ലിങ്ക് പരിശോധിക്കുക
Read Also: Kerala School Holiday: അതിതീവ്ര മഴ; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അലോട്ട്‌മെന്റ് ലഭിച്ചാല്‍
അലോട്ട്‌മെന്റ് ലെറ്ററില്‍ വ്യക്തമാക്കിയിട്ടുള്ള സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടേണ്ടത്. രക്ഷകര്‍ത്താവിനൊപ്പം, അഡ്മിഷനു വേണ്ട രേഖകളുടെ ഒറിജിനല്‍ സഹിതമെത്തണം. അലോട്ട്‌മെന്റ് ലെറ്റര്‍ അതത് സ്‌കൂളുകളില്‍ നിന്നു പ്രിന്റ് എടുത്തു പ്രവേശനസമയത്ത് നല്‍കും. ആദ്യ രണ്ട് അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിക്കുകയും, തുടര്‍ന്ന് താല്‍ക്കാലിക പ്രവേശനം നേടുകയും ചെയ്തവര്‍ക്ക് മൂന്നാം അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ ആവശ്യമില്ല.