Onam School Holidays: ഓഗസ്റ്റ് 29 മുതല്‍ അവധി; ഓണം കഴിഞ്ഞ് വീട്ടിലിരിക്കാന്‍ നേരമില്ല, നേരെ സ്‌കൂളിലേക്ക്
Onam School Holidays In Kerala: ഓണം അവധിയ്ക്കായി ഈ വര്‍ഷം ഓഗസ്റ്റ് 29ന് സ്‌കൂളുകള്‍ അടയ്ക്കുമെന്ന് സ്‌കൂളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ ഒന്നാം പാദ പരീക്ഷകള്‍ ഓഗസ്റ്റ് 20ന് ആരംഭിച്ച് 27ന് അവസാനിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരളത്തില്‍ മറ്റൊരു അവധിക്കാലം കൂടി വന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. രണ്ട് മാസത്തെ അവധി കഴിഞ്ഞ് സ്‌കൂളിലേക്കും കോളേജുകളിലേക്കും പോയ വിദ്യാര്‍ഥികള്‍ കാത്തിരിക്കുന്നത് ഓണം അവധിയ്ക്കായാണ്. ഓണം ആഘോഷിക്കാന്‍ ഇത്തവണ എത്ര അവധികള്‍ കിട്ടുമെന്നതും കുട്ടികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു.
ഓണം അവധിയ്ക്കായി ഈ വര്‍ഷം ഓഗസ്റ്റ് 29ന് സ്‌കൂളുകള്‍ അടയ്ക്കുമെന്ന് സ്‌കൂളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ ഒന്നാം പാദ പരീക്ഷകള്‍ ഓഗസ്റ്റ് 20ന് ആരംഭിച്ച് 27ന് അവസാനിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 28ന് അയ്യങ്കാളി ജയന്തി ആയതിനാല്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 29നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് ഓഗസ്റ്റ് 29 മുതല്‍ ഓണാവധി ആരംഭിക്കും. സെപ്റ്റംബര്‍ 8നാണ് കുട്ടികള്‍ തിരികെ സ്‌കൂളുകളിലേക്ക് എത്തേണ്ടത്.




എന്നാല്‍ ഓണാവധി നേരത്തെ ആരംഭിക്കുമെങ്കിലും ഓണം വന്നെത്തുന്നത് അവധിയുടെ അവസാനത്തിലാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് ഇത്തവണ തിരുവോണം വരുന്നത്. ഓണം ആഘോഷിച്ച് വെറും രണ്ട് ദിവസത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സ്‌കൂളിലേക്ക് പോകേണ്ടതായി വരും.
ക്രിസ്തുമസ് അവധിയ്ക്കായി ഇത്തവണ സ്‌കൂളുകള്‍ ഡിസംബര്‍ 19ന് അടയ്ക്കുമെന്നാണ് വിവരം. അര്‍ധവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 11ന് ആരംഭിച്ച് 18 വരെ നടക്കും. 19 മുതല്‍ അവധി ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അവധിയ്ക്ക് ശേഷം ഡിംസബര്‍ 29നാണ് സ്‌കൂളുകള്‍ തുറക്കുന്നത്. മധ്യ വേനല്‍ അവധിയ്ക്കായി ഈ അധ്യയന വര്‍ഷം മാര്‍ച്ച് 31ന് സ്‌കൂളുകള്‍ അടയ്ക്കുമെന്നും വിവരമുണ്ട്.