Kerala PSC KAS Examination: കെഎഎസ് എഴുതാന്‍ മടിച്ച് ഉദ്യോഗാര്‍ത്ഥികള്‍; അപേക്ഷിച്ചവരില്‍ പകുതി പേരും എഴുതിയില്ല

Kerala PSC KAS Preliminary Examination 2025 Latest Updates: 726 കേന്ദ്രങ്ങളിലായാണ് കെഎഎസ് പ്രിലിമിനറി പരീക്ഷ നടത്തിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് പിഎസ്‌സി നടത്തുന്ന രണ്ടാമത്തെ സെലക്ഷനാണ് ഇത്

Kerala PSC KAS Examination: കെഎഎസ് എഴുതാന്‍ മടിച്ച് ഉദ്യോഗാര്‍ത്ഥികള്‍; അപേക്ഷിച്ചവരില്‍ പകുതി പേരും എഴുതിയില്ല

പിഎസ്‌സി

Published: 

17 Jun 2025 14:52 PM

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് (കെഎഎസ്) പിഎസ്‌സി നടത്തിയ പരീക്ഷ എഴുതാനെത്തിയത് വളരെ കുറവ് ഉദ്യോഗാര്‍ത്ഥികള്‍ മാത്രം. അപേക്ഷിച്ചവരില്‍ ഏകദേശം പകുതിയോളം പേരും പരീക്ഷ എഴുതിയില്ല. ജൂണ്‍ 14ന് നടന്ന പരീക്ഷ എഴുതുന്നതിന് അപേക്ഷിച്ചവരില്‍ 1,86,932 ഉദ്യോഗാര്‍ത്ഥികളാണ് കണ്‍ഫര്‍മേഷന്‍ നല്‍കിയത്. ഇതില്‍ രാവിലെയുള്ള സെഷനില്‍ 52.8 ശതമാനം പേര്‍ മാത്രമാണ് ഹാജരായത്. കമ്മീഷന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബാബുരാജ് കെയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ പരീക്ഷ എഴുതിയവരില്‍ ചില ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചയ്ക്കുശേഷമുള്ള സെഷനില്‍ പങ്കെടുത്തില്ലെന്നതാണ് ശ്രദ്ധേയം. 52.2 ശതമാനം പേര്‍ മാത്രമാണ് ഉച്ചയ്ക്ക് ശേഷമുള്ള സെഷന് ഹാജരായത്.

കെഎഎസ് പരീക്ഷ എഴുതാന്‍ പല ഉദ്യോഗാര്‍ത്ഥികളും തയ്യാറായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. പകുതിയോളം പേരും പരീക്ഷ എഴുതാതിരിക്കാന്‍ പലതാകാം കാരണങ്ങള്‍. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയാകാം ഒരു കാരണം. രാവിലെയും, ഉച്ചയ്ക്ക് ശേഷവുമായി രണ്ട് സെഷനുകളിലായി പരീക്ഷ നടത്തിയതാകാം മറ്റൊരു കാരണം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു ആദ്യ സെഷന്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയായിരുന്നു രണ്ടാം സെഷന്‍.

കെഎഎസ് പോലൊരു പരീക്ഷയുടെ കാഠിന്യം മുന്‍കൂട്ടി മനസിലാക്കിയാകണം ചിലരെങ്കിലും പരീക്ഷ എഴുതാത്തത്. വേക്കന്‍സികളിലെ അപര്യാപ്തതയും കാരണമാകാം. ആകെ 31 ഒഴിവുകളാണ് ഇത്തവണ കെഎഎസ് നോട്ടിഫിക്കേഷനിലുണ്ടായിരുന്നത്. ഇതില്‍ നേരിട്ടുള്ള നിയമനമായ സ്ട്രീം ഒന്നില്‍ 11 വേക്കന്‍സികള്‍ മാത്രമാണുണ്ടായിരുന്നത്. വ്യക്തിപരമായ കാരണങ്ങളാലും പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാര്‍ത്ഥികളുണ്ട്.

Read Also: Guruvayur Devaswom LDC Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് ജോലി കിട്ടാന്‍ എന്തൊക്കെ പഠിക്കണം? സിലബസ് ഇവിടെയുണ്ട്‌

സംസ്ഥാനത്തെ 726 കേന്ദ്രങ്ങളിലായാണ് കെഎഎസ് പ്രിലിമിനറി പരീക്ഷ നടത്തിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് പിഎസ്‌സി നടത്തുന്ന രണ്ടാമത്തെ സെലക്ഷനാണ് ഇത്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ