Kerala School Timetable Change: ടൈംടേബിൾ മാറും, അടുത്ത ആഴ്ച മുതൽ അരമണിക്കൂർ അധികം സ്കൂളിൽ ഇരിക്കണം

Kerala school timetable changed : സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ കണക്കെടുപ്പ് നാളെ (ചൊവ്വാഴ്ച, ജൂൺ 10) നടക്കും.

Kerala School Timetable Change: ടൈംടേബിൾ മാറും, അടുത്ത ആഴ്ച മുതൽ അരമണിക്കൂർ അധികം സ്കൂളിൽ ഇരിക്കണം

School Timetable

Published: 

09 Jun 2025 21:39 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തി സമയം അരമണിക്കൂർ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അടുത്ത ആഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. രാവിലെയും വൈകുന്നേരവുമായി 15 മിനിറ്റ് വീതമാണ് ക്ലാസ് സമയം വർദ്ധിപ്പിക്കുന്നത്.

അക്കാദമിക് കലണ്ടർ ഉടൻ തന്നെ തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പ്രതിദിനം അരമണിക്കൂർ അധിക ക്ലാസ്സും ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കുന്നതും വഴി 204 അധ്യയന ദിനങ്ങൾ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് 1100 അധ്യയന മണിക്കൂറുകൾ എന്ന കെ.ഇ.ആർ. (കേരള വിദ്യാഭ്യാസ നിയമങ്ങൾ) വ്യവസ്ഥ പാലിക്കാൻ സഹായിക്കും. അപ്പർ പ്രൈമറി വിഭാഗത്തിൽ രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കുമ്പോൾ, ലോവർ പ്രൈമറി വിഭാഗത്തിന് നിലവിലെ രീതിയിൽ മാറ്റങ്ങളുണ്ടായിരിക്കില്ല.

Also read – കീം റാങ്ക് ലിസ്റ്റ് വൈകുമോ? മാർക്ക് ചേർക്കാനുള്ള സമയം വീണ്ടും നീട്ടി

കുട്ടികളുടെ കണക്കെടുപ്പ് നാളെ

 

സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ കണക്കെടുപ്പ് നാളെ (ചൊവ്വാഴ്ച, ജൂൺ 10) നടക്കും. എന്തെങ്കിലും അപാകത ഇതിൽ സംഭവിച്ചാൽ പ്രധാനാധ്യാപകനാകും ഇത്തരവാദിത്വം.

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ