Kerala set 2025: സെറ്റ് അപേക്ഷാ തിയതി നീട്ടി, അപേക്ഷിക്കാൻ യോ​ഗ്യരല്ലാത്തവർ ഇവരെല്ലാം

Kerala SET Exam July 2025 date has been extended: മെയ് 30, 2025- ന് അർദ്ധരാത്രി വരെയാണ് ഫീസ് അടയ്ക്കാൻ കഴിയുക. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ അവസരമുണ്ടാകും. പരീക്ഷാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Kerala set 2025: സെറ്റ് അപേക്ഷാ തിയതി നീട്ടി, അപേക്ഷിക്കാൻ യോ​ഗ്യരല്ലാത്തവർ ഇവരെല്ലാം

Set Exam

Published: 

28 May 2025 14:47 PM

തിരുവനന്തപുരം: കേരളത്തിലെ ഹയർസെക്കൻഡറി സ്കൂളുകളിലും, നോൺ-വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലും (VHSE) അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയാണ് സെറ്റ്. ഇത് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഒരു നിർബന്ധിത യോഗ്യതാ പരീക്ഷയാണ്.

ജൂലൈയിൽ നടക്കാനിരിക്കുന്ന കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷാ തീയതി നീട്ടിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഹയർ സെക്കൻഡറി, വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10, വൈകുന്നേരം 5 മണി വരെ ആണ് നീട്ടിയിട്ടുള്ളത്. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഇതിനു മുമ്പ് തന്നെ അവസാനിക്കും.

മെയ് 30, 2025- ന് അർദ്ധരാത്രി വരെയാണ് ഫീസ് അടയ്ക്കാൻ കഴിയുക. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ അവസരമുണ്ടാകും. പരീക്ഷാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് അറിയിക്കുമെന്നാണ് വിവരം. പരീക്ഷയ്ക്ക് ഏതാനും ആഴ്ചകൾക്ക് മുൻപാണ് അഡ്മിറ്റ് കാർഡ് ലഭ്യമാകുക.
ഒബിസി നോൺ-ക്രീമിലെയർ വിഭാഗക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

ഇവരിൽ 2024 ഏപ്രിൽ 29-നും 2025 ജൂൺ 13-നും ഇടയിൽ ലഭിച്ചവർ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒന്നാം വർഷ പി.ജി./ബി.എഡ്. വിദ്യാർത്ഥികൾക്ക് SET-ന് അപേക്ഷിക്കാൻ അർഹതയില്ലെന്നതും പ്രത്യേകം ഓർക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://lbsedp.lbscentre.in/setjul25/സന്ദർശിക്കുക.

 

യോഗ്യത

 

  • ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും, ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എഡ്. ബിരുദവും ആണ് അടിസ്ഥാന യോഗ്യത.
  • ചില പ്രത്യേക വിഷയങ്ങളിൽ (ഉദാഹരണത്തിന്, കൊമേഴ്സ്, ജേർണലിസം, മ്യൂസിക്, സൈക്കോളജി തുടങ്ങിയവ) ബി.എഡ്. ബിരുദം നിർബന്ധമില്ല. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.
  • എസ് സി , എസ്ടി/ഭിന്നശേഷിക്കാർക്ക് ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്