Muharram Holiday 2025: മുഹറം അവധിയില്‍ മാറ്റമുണ്ടോ? ഇന്ന് സ്‌കൂളില്‍ പോകണോ?

Muharram Holiday 2025 In Kerala Clarification: നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ അനുസരിച്ച് ഞായറാഴ്ചയാണ് അവധി കണക്കാക്കിയിരുന്നത്. എന്നാല്‍ മുഹറം പത്ത് ചന്ദ്രമാസപ്പിറവി പ്രകാരം തിങ്കളാഴ്ചയാണ് വരുന്നത്. ഇതോടെ തിങ്കളാഴ്ചയും അവധി വേണമെന്ന ആവശ്യം ഉയരുകയായിരുന്നു

Muharram Holiday 2025: മുഹറം അവധിയില്‍ മാറ്റമുണ്ടോ? ഇന്ന് സ്‌കൂളില്‍ പോകണോ?

പ്രതീകാത്മക ചിത്രം

Published: 

07 Jul 2025 | 06:29 AM

മുഹറം പ്രമാണിച്ച് ഇന്ന് അവധിയായിരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജം. മുഹറം അവധി ഇന്നലെയായിരുന്നു. സംസ്ഥാനത്ത് മുഹറം പ്രമാണിച്ച് തിങ്കളാഴ്ചയും അവധി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍, ഇന്ന് പ്രവൃത്തിദിവസമായിരിക്കും. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ അനുസരിച്ച് ഞായറാഴ്ചയാണ് (ജൂലൈ 6) അവധി കണക്കാക്കിയിരുന്നത്. എന്നാല്‍ മുഹറം പത്ത് ചന്ദ്രമാസപ്പിറവി പ്രകാരം തിങ്കളാഴ്ചയാണ് വരുന്നത്. ഇതോടെ തിങ്കളാഴ്ചയും അവധി വേണമെന്ന ആവശ്യം ഉയരുകയായിരുന്നു. ടിവി ഇബ്രാഹിം എംഎല്‍എ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.

ചന്ദ്രമാസപ്പിറവി പ്രകാരം കേരളത്തില്‍ മുഹറം 10 ആചരിക്കുന്നത് തിങ്കളാഴ്ചയാണെന്ന് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി. ജൂലൈ ആറിനാണ് സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് മറ്റ് ചില സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച അവധി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

Read Also: Onam School Holidays: ഓഗസ്റ്റ് 29 മുതല്‍ അവധി; ഓണം കഴിഞ്ഞ് വീട്ടിലിരിക്കാന്‍ നേരമില്ല, നേരെ സ്‌കൂളിലേക്ക്

അതേസമയം, ഇന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകള്‍, ഓഫീസുകള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലക്ഷദ്വീപില്‍ കവരത്തിയില്‍ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, കോടതി എന്നിവയ്ക്ക് മുഹറം പ്രമാണിച്ചുള്ള അവധി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.

Follow Us
Related Stories
NEET UG 2026 Re-Exam: ടെലിഗ്രാമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്വാഗതം ചെയ്ത് എന്‍ടിഎ
Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ
നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA
KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം