Mukesh Ambani: അംബാനിയുടെ ആന്റിലിയയിലേക്ക് ജോലിക്കാരെ തേടുന്നു; വൻശമ്പളം.. പക്ഷേ കടമ്പകൾ ഒട്ടേറെ

Mukesh Ambani Hiring Employees to Antilia: ഡ്രൈവർക്ക് മാത്രം പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം. സെക്യൂരിറ്റി ഗാർഡുകൾക്ക് 30000 രൂപയ്ക്കും 55869 രൂപയ്ക്കും ഇടയിൽ ശമ്പളമുണ്ട്. ഇതിനു പുറമെ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവയും ഇവർ ഒരുക്കുന്നു.

Mukesh Ambani: അംബാനിയുടെ ആന്റിലിയയിലേക്ക് ജോലിക്കാരെ തേടുന്നു; വൻശമ്പളം.. പക്ഷേ കടമ്പകൾ ഒട്ടേറെ

Mukesh Ambani

Published: 

26 Feb 2025 10:56 AM

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. ലോകത്തിലെ ശതകോടീശ്വരന്‍മാരുടെ പട്ടിക നോക്കിയാൽ ആദ്യ പത്തിൽ തന്നെ മുകേഷ് അംബാനി സ്ഥാനം പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക വിശേഷങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അംബാനിയുടെ സ്വകാര്യ വസതിയായ ആന്റിലിയയിലേക്ക് ജോലിക്കാരെ തേടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

അംബാനിയുടെ ഈ സ്വകാര്യ വീടിന് 15000 കോടിക്ക് മുകളിൽ വിലയുണ്ടെന്നാണ് റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റുകള്‍ പറയുന്നത്. ഇവിടെ 600നും 700നും ഇടയിൽ ജോലിക്കാരെ നിയമിച്ചതായും റിപ്പോർ‌ട്ടുണ്ട്. 27 നിലകളാണ് ഈ വീട്ടിലുള്ളത്. ഇവിടെ തന്നെ സ്പാ, ഹെല്‍ത്ത് സെന്റര്‍, സിനിമ തിയേറ്റര്‍, സ്വിമ്മിംഗ് പൂളുകള്‍, ജാക്കുസികള്‍, യോഗാ സ്റ്റുഡിയോ, ഡാന്‍സ് ഫ്‌ലോര്‍, അമ്പലം, സ്‌നോ റൂം, ഡാന്‍സ് ഫ്‌ലോര്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

Also Read:സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ

വൻശമ്പളത്തിനു പുറമെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ലഭിക്കുന്ന പല ആനുകൂല്യങ്ങളും ആന്റീലിയയിലെ ജോലിക്കാർക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഇവിടെ ജോലി ലഭിക്കാൻ ഒട്ടേറെ കടമ്പകളാണുള്ളത്. എല്ലാ ജോലിക്കും അനുയോജ്യരും യോഗ്യതയുള്ളവരും സര്‍ട്ടിഫൈഡായിട്ടുള്ളതും ആയ ആളുകളെ മാത്രമെ നിയമിക്കൂ. പാചകത്തിൽ ബിരുദം നേടിയവർക്ക് മാത്രമേ ആന്റീലിയയിൽ പാചകക്കാരനാകാൻ സാധിക്കൂ. ജോലിക്കെത്തുന്നവർക്ക് ആദ്യം എഴുത്തുപരീക്ഷയുണ്ടായിരിക്കും. ഇതിൽ നിന്ന് വിജയിക്കുന്നവർ അടുത്ത റൗണ്ടായ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കും. ഇവിടെ കൊണ്ടും തീരുന്നില്ല. ചില ജോലിക്ക് സ്‌ക്രീനിംഗ് പ്രക്രിയയുമുണ്ട്.

എന്നാൽ ഇവിടെ ജോലി കിട്ടുന്നവർക്ക് വൻ ശമ്പളമാണ്. റിപ്പോർട്ടുകൾ പ്രകാരം ഡ്രൈവർക്ക് മാത്രം പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം. സെക്യൂരിറ്റി ഗാർഡുകൾക്ക് 30000 രൂപയ്ക്കും 55869 രൂപയ്ക്കും ഇടയിൽ ശമ്പളമുണ്ട്. ഇതിനു പുറമെ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവയും ഇവർ ഒരുക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും