NEET MDS Result 2025: നീറ്റ് എംഡിഎസ് ഫലം പ്രഖ്യാപിച്ചു; കട്ട് ഓഫ് സ്കോർ എത്ര?

NEET MDS 2025 Result: ബിരുദാനന്തര ഡെന്റൽ കോഴ്‌സുകളിലേക്ക് (എംഡിഎസ്) നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻബിഇ) നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് എംഡിഎസ്. 2025ലെ പരീക്ഷ ഫലം എങ്ങനെ അറിയാൻ കഴിയും? കട്ട് ഓഫ് മാർക്ക് എത്രയാകും?

NEET MDS Result 2025: നീറ്റ് എംഡിഎസ് ഫലം പ്രഖ്യാപിച്ചു; കട്ട് ഓഫ് സ്കോർ എത്ര?

പ്രതീകാത്മക ചിത്രം

Published: 

16 May 2025 06:35 AM

നീറ്റ് എംഡിഎസ് (മാസ്റ്റർ ഓഫ് ഡെന്റൽ സർജറി) 2025ലെ ഫലം പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in-ൽ നിന്ന് ഫലം ലഭിക്കും. പിഡിഎഫ് ആയിട്ടാണ് ഫലം ലഭ്യമാകുക. ഇതിൽ അർഹത നേടിയ ഉദ്യോ​ഗാർഥികളുടെ പട്ടികയും കട്ട് ഓഫ് സ്കോറും ഉണ്ടാകും. ഫലം അറിയാൻ ഉദ്യോഗാർത്ഥികൾ അവരുടെ റോൾ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകേണ്ടതുണ്ട്.

ഫലം പരിശോധിക്കേണ്ട വിധം

NBEMS ന്റെ ഔദ്യോഗിക വെബ്സൈറ്റ് natboard.edu.in സന്ദർശിക്കുക.

ഹോംപേജിൽ ലഭ്യമായ ‘NEET MDS’ ടാബിൽ ക്ലിക്ക് ചെയ്യുക.

NEET MDS 2025 ഫലങ്ങളുടെ ലിങ്ക് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.

റോൾ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകി ലോഗിൻ ചെയ്യുക.

NEET MDS 2025 സ്കോർകാർഡ് PDF ഡൗൺലോഡ് ചെയ്യുക.

സ്കോർകാർഡിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

കാറ്റ​ഗറി തിരിച്ചുള്ള കട്ട് ഓഫ് സ്കോറുകൾ

ജനറല്‍/ ഇഡബ്ല്യുഎസ് : 50th പെര്‍സെന്റൈല്‍ – മിനിമം സ്‌കോര്‍ : 261

ജനറല്‍ പിഡബ്ല്യുബിഡി : 45th പെര്‍സെന്റൈല്‍ – മിനിമം സ്‌കോര്‍ : 244

എസ്‌സി/ എസ്ടി/ ഒബിസി : 40th പെര്‍സെന്റൈല്‍ – മിനിമം സ്‌കോര്‍ : 227

നീറ്റ് എംഡിഎസ് എന്താണ്?

ബിരുദാനന്തര ഡെന്റൽ കോഴ്‌സുകളിലേക്ക് (എംഡിഎസ്) നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻബിഇ) നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് എംഡിഎസ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി). മാസ്റ്റർ ഓഫ് ഡെന്റൽ സർജറി ബിരുദം നേടാൻ ആഗ്രഹിക്കുന്ന ഡെന്റൽ ബിരുദധാരികൾക്ക് ഇത് നിർബന്ധമാണ്. യോഗ്യത നേടുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ബാച്ചിലർ ഓഫ് ഡെന്റൽ സർജറി (BDS) ബിരുദവും ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാണ്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ