NEET PG Result 2024: നീറ്റ് പിജി 2024 ഫലങ്ങൾ പ്രസിദ്ധീകരിച്ചു; ഫലങ്ങൾ ഇങ്ങനെ അറിയാം

NEET PG 2024 Results Released: എല്ലാ അപേക്ഷകരുടേയും മാർക്കുകൾ ബോർഡ് വെബ്സൈറ്റിൽ പങ്കിട്ടിട്ടുണ്ട്. സമഗ്രമായ സ്കോർകാർഡുകൾ പിന്നീട് നൽകുമെന്നും അധികൃതർ അറിയിച്ചു.

NEET PG Result 2024: നീറ്റ് പിജി 2024 ഫലങ്ങൾ പ്രസിദ്ധീകരിച്ചു; ഫലങ്ങൾ ഇങ്ങനെ അറിയാം

NEET-PG-2024 Result - Image credit : tv9gujarati

Published: 

24 Aug 2024 | 05:07 PM

ന്യൂഡൽഹി: നീറ്റ് പി.ജി 2024 ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലമറിയാൻ കഴിയും. റിസൾട്ടിനായി nbe.edu.in, natboard.edu.in എന്നിങ്ങനെ രണ്ട് വെബ്‌സൈറ്റുകളാണ് ഉള്ളത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) ആണ് ബിരുദാനന്തര ബിരുദധാരികൾക്കായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് നടത്തിയത്.

എല്ലാ അപേക്ഷകരുടേയും മാർക്കുകൾ ബോർഡ് വെബ്സൈറ്റിൽ പങ്കിട്ടിട്ടുണ്ട്. സമഗ്രമായ സ്കോർകാർഡുകൾ പിന്നീട് നൽകുമെന്നും അധികൃതർ അറിയിച്ചു. ജനറൽ, ഇ ഡബ്ല്യു എസ്, ജനറൽ-പി ഡബ്ല്യു ബി ഡി, എസ്‌ സി, എസ്ടി, ഒ ബി സി ഉൾപ്പെടെ വിവിധ അപേക്ഷക വിഭാഗങ്ങൾക്കുള്ള എംഡി, എം എസ്, ഡി എൻ ബി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഫലങ്ങൾക്ക് പുറമേ എൻ ബി ഇ എം എസ് നീറ്റ് പി ജി കട്ട്-ഓഫ് സ്കോറുകളും പുറത്തിറക്കിയിട്ടുണ്ട്.

2024 ഓഗസ്റ്റ് 11 നാണ് പല തവണ മാറ്റിവയ്ക്കലുകൾക്കും ആശങ്കകൾക്കും അവസാനം പരീക്ഷ നടന്നത്. രാജ്യത്തെ 170 നഗരങ്ങളിലായി 416 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. ശക്തമായ സുരക്ഷാ സംവിധാനത്തിൽ രണ്ട് ഷിഫ്റ്റുകളിലായി വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഏകദേശം 2,28,540 അപേക്ഷകരാണ് ഉണ്ടായിരുന്നത്. 200 MCQ-കൾ അടങ്ങുന്ന പരീക്ഷ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഓരോന്നിനും അതിൻ്റേതായ സെക്ഷണൽ ടൈമിംഗ് ഉണ്ടായിരുന്നു.

ഫലം എങ്ങനെ പരിശോധിക്കാം

  • ഘട്ടം 1: NBEMS-ൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവ സന്ദർശിക്കുക.
  • ഘട്ടം 2: “ഡൗൺലോഡ് ” എന്ന ലിങ്കിനായി നോക്കുക.
  • ഘട്ടം 3: രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉൾപ്പെടുന്ന ആവശ്യമായ ക്രെഡൻഷ്യലുകൾ പൂരിപ്പിക്കുക.
  • ഘട്ടം 4: “സബ്മിറ്റ്” ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 5: ഫലം സ്ക്രീനിൽ ദൃശ്യമാകും.
  • ഘട്ടം 6: ഭാവി റഫറൻസിനായി സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്‌ത ശേഷം പ്രിൻ്റ് ചെയ്യുക.

പ്രവേശന പ്രക്രിയയുടെ അടുത്ത ഘട്ടം സീറ്റ് ഉറപ്പാക്കാൻ കൗൺസലിംഗ് റൗണ്ടുകൾക്ക് ഹാജരാകുക എന്നതാണ് ഇനിയുള്ള കടമ്പ. മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എംസിസി) അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള കൗൺസലിംഗ് mcc.nic.in വഴി നടത്തും. അതിനുള്ള ഷെഡ്യൂൾ ഉടൻ അറിയിക്കും. വിവിധ സംസ്ഥാന ഏജൻസികൾ വഴി സംസ്ഥാന ക്വാട്ട കൗൺസലിംഗ് നടത്തും.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്