Job openings: പുതിയ തൊഴിൽ അവസരങ്ങൾ വന്നേക്കും, ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക്

New Job Opportunities Expected: ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക് കുടിയേറുന്നതോടെ പുതിയ തൊഴിലവസരങ്ങൾ വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും വിവിധ മേഖലകളിൽ പുതിയ റോളുകൾ തുറക്കാൻ ഇത് സഹായിക്കും.

Job openings: പുതിയ തൊഴിൽ അവസരങ്ങൾ വന്നേക്കും, ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക്

Job Dubai

Published: 

29 Jun 2025 | 04:20 PM

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ബിസിനസ് സ്ഥാപനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ച് ദുബായിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം മാത്രം 4543 ഇന്ത്യൻ കമ്പനികളാണ് ദുബായിലെ ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തത്. ഇത് ദുബായിലെ മൊത്തം ഇന്ത്യൻ കമ്പനികളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കും.
പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ ഇന്ത്യയാണ് ഏറ്റവും മുന്നിൽ. പിന്നാലെ തന്നെ പാകിസ്ഥാനും ഉണ്ട്. 2154 പുതിയ പാകിസ്ഥാൻ കമ്പനികളും 1362 ഈജിപ്ഷ്യൻ കമ്പനികളും ഈ വർഷം ചേംബർ കൊമേഴ്സിൽ അംഗങ്ങൾ ആയിട്ടുണ്ട്.

 

തൊഴിലവസരങ്ങൾ കൂടുന്നു

 

ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക് കുടിയേറുന്നതോടെ പുതിയ തൊഴിലവസരങ്ങൾ വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും വിവിധ മേഖലകളിൽ പുതിയ റോളുകൾ തുറക്കാൻ ഇത് സഹായിക്കും.

 

എന്തുകൊണ്ട് ദുബായ്

 

ദുബായ് ഇന്ത്യൻ ബിസിനസുകൾക്ക് ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമായി തുടരുന്നതിന് നിരവധി ഘടകങ്ങൾ ഉണ്ട്. ദുബായുടെ സമ്പദ് വ്യവസ്ഥ കാര്യമായ പരിവർത്തനങ്ങളിലൂടെയും ശക്തമായ വളർച്ചയിലൂടെയുമാണ് കടന്നുപോകുന്നത്. ആഗോള വ്യാപാര കേന്ദ്രം എന്ന നിലയിലുള്ള അതിന്റെ സ്ഥാനം മിഡിലിസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികളിലേക്ക് ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു. യുഎഇ സർക്കാരിന്റെ സമ്പദ് വ്യവസ്ഥ അനുകൂല വിസ ചട്ടങ്ങൾ ബിസിനസ് സൗഹൃദയങ്ങൾ വിദേശനിക്ഷേപങ്ങൾ ഇവയെല്ലാം ബിസിനസിന് പറ്റിയ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

തൊഴിൽ സാധ്യതകൾ ഉള്ള മേഖലകൾ

 

ദുബായിൽ കമ്പനികൾ അവരുടെ സാന്നിധ്യം ഉറപ്പിക്കുമ്പോൾ വിവിധ പ്രൊഫഷണലുകൾക്ക് ഇവിടെ ആവശ്യകത വർദ്ധിക്കുന്നു. ഇതിൽ പ്രധാനം ഐടി വിദഗ്ധരുടേതാണ്. ദുബായ് ഡിജിറ്റൽ പരിവർത്തനത്തിൽ ശ്രദ്ധിക്കുന്നതിനാൽ സോഫ്റ്റ്‌വെയർ എൻജിനീയർമാർ എ ഐ സ്പെഷ്യലിസ്റ്റുകൾ ക്ലൗഡ് ആർക്കിടെക്ടുകൾ സൈബർ സുരക്ഷാ വിദഗ്ധർ ഡാറ്റ എൻജിനീയർമാർ ഐടി കൺസൾട്ടന്റുമാർ എന്നിവർക്ക് ഡിമാൻഡ് ഉണ്ടാവും.

ആരോഗ്യസംരക്ഷണ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം എന്നിവ കണക്കിലെടുക്കുമ്പോൾ മെഡിക്കൽ പ്രൊഫഷണലുകൾ അനുബന്ധ ആരോഗ്യ രംഗത്തെ ജീവനക്കാർ എന്നിവർക്ക് വലിയ ആവശ്യകത ഉണ്ടാക്കാം. അക്കൗണ്ടിംഗ് മേഖലയിലുള്ളവർക്കും വലിയ അവസരങ്ങൾ തുറന്നു കിട്ടും. കൂടാതെ ബിസിനസുകൾ വികസിക്കുന്നതിനനുസരിച്ച് സെയിൽസ് എക്സിക്യൂട്ടീവുകൾ ബിസിനസ് ഡെവലപ്മെന്റ് മാനേജർമാർ ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് ആവശ്യകത വർദ്ധിക്കും.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്