NABARD: നബാർഡിൽ അവസരം, സ്പെഷ്യലിസ്റ്റ് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Opportunity at NABARD: ഡാറ്റ സയന്റിസ്റ്റ് തസ്തികയിലെ രണ്ട് ഒഴിവുകളിൽ ഒന്ന് ഒ ബി സി സംവരണമാണ്. ഇതിൽ അപേക്ഷിക്കാൻ 60 ശതമാനം മാർക്കോടെ ബി ഇ അല്ലെങ്കിൽ ബിടെക് വേണം.

NABARD: നബാർഡിൽ അവസരം, സ്പെഷ്യലിസ്റ്റ് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Job (1)

Published: 

19 Jun 2025 21:30 PM

തിരുവനന്തപുരം: ദേശീയ കാർഷിക ഗ്രാമ വികസന ബാങ്കിൽ ( നബാർഡ് ) ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ അതിനുള്ള സുവർണാവസരം ആണ് ഇപ്പോൾ. അഞ്ച് സ്പെഷലിസ്റ്റ് പോസ്റ്റുകളാണ് ഇപ്പോൾ ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡാറ്റ സൈയന്റിസ്റ്റ് / എ ഐ എൻജിനീയർ, ഡാറ്റ എൻജിനീയർ, ഡാറ്റാ സയന്റിസ്റ്റ് ബി ഐ ഡെവലപ്പർ, സ്പെഷ്യലിസ്റ്റ് ഡാറ്റ മാനേജ്മെന്റ് എന്നിവയിലാണ് ഇപ്പോൾ ഒഴിവുള്ളത്.

ഡാറ്റ സയന്റിസ്റ്റ് തസ്തികയിലെ രണ്ട് ഒഴിവുകളിൽ ഒന്ന് ഒ ബി സി സംവരണമാണ്. ഇതിൽ അപേക്ഷിക്കാൻ 60 ശതമാനം മാർക്കോടെ ബി ഇ അല്ലെങ്കിൽ ബിടെക് വേണം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിലോ ഐടി യിലോ ഡാറ്റ സയൻസിലോ മെഷീൻ ലേണിങ്ങിലോ എഐയിലോ ബിരുദാനന്തര ബിരുദം വേണം. മൂന്നു വർഷത്തെ പ്രവർത്തിപരിചയമടക്കം മറ്റു യോഗ്യതകളും നിഷ്കർഷിക്കുന്നുണ്ട്. അപേക്ഷിക്കുന്നവർക്ക് പ്രായം 25 മുതൽ 35 വരെ ആയിരിക്കണം.

ഡാറ്റാ സയന്റിസ്റ്റ് /ബി ഐ ഡെവലപ്പറുടെ തസ്തികയ്ക്കായും ഇതേ യോഗ്യതയാണ് വേണ്ടത്. ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. പ്രായപരിധിയും ഇതുതന്നെ. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിന് നബാർഡിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. ജൂൺ 30 വരെയാണ് അപേ​ക്ഷിക്കാനുള്ള അവസരം.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി