RRB Technician Recruitment 2025: ഇന്ത്യൻ റെയിൽവേയിൽ 6,238 ഒഴിവുകൾ, സ്വപ്ന തുല്യമായ ശമ്പളം; വൈകണ്ട അപേക്ഷ നൽകാം

RRB Technician Recruitment: ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഓഫ്‌ലൈൻ സമർപ്പണം അനുവദനീയമല്ല. താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് rrbapply.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

RRB Technician Recruitment 2025: ഇന്ത്യൻ റെയിൽവേയിൽ 6,238 ഒഴിവുകൾ, സ്വപ്ന തുല്യമായ ശമ്പളം; വൈകണ്ട അപേക്ഷ നൽകാം

പ്രതീകാത്മക ചിത്രം

Published: 

29 Jun 2025 12:31 PM

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർ‌ആർ‌ബി) 2025 ടെക്നീഷ്യൻ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ഉദ്യോ​ഗാർത്ഥികൾക്ക് ആർ‌ആർ‌ബി ടെക്നീഷ്യൻ 2025 തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28 ആണ്. അതേസമയം അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂലൈ 30 ആണ്. ആകെ 6,238 തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് rrbapply.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിലും ടെക്നീഷ്യൻ ഗ്രേഡ് III തസ്തികകളിലെ വിവിധ വിഭാഗങ്ങളിലുമായി ജോലിയിൽ നിയമിക്കുന്നതാണ്. ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഓഫ്‌ലൈൻ സമർപ്പണം അനുവദനീയമല്ല.

അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ

സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയുടെയും ഒപ്പിന്റെയും സ്കാൻ ചെയ്ത പകർപ്പ്
സാധുവായ തിരിച്ചറിയൽ രേഖ (ആധാർ, പാൻ, പാസ്‌പോർട്ട് മുതലായവ)
വിദ്യാഭ്യാസ യോഗ്യതാ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ
ബാധകമെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
ആവശ്യമെങ്കിൽ താമസ സർട്ടിഫിക്കറ്റ്

RRB ടെക്നീഷ്യൻ 2025: എങ്ങനെ അപേക്ഷിക്കാം

RRB യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോംപേജിൽ, “CEN നമ്പർ 02/2025 – ടെക്നീഷ്യൻ റിക്രൂട്ട്മെന്റ് 2025” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

“ഓൺലൈനായി അപേക്ഷിക്കുക” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ലോഗിൻ ക്രെഡൻഷ്യലുകൾ തയ്യാറാക്കാൻ അടിസ്ഥാന വിവരങ്ങൾ (പേര്, ഇമെയിൽ, മൊബൈൽ നമ്പർ) നൽകുക.

സൈൻ ഇൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഫോർമാറ്റ് അനുസരിച്ച് നിങ്ങളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.

ഭാവി ആവശ്യങ്ങൾക്കായി ഫോം സമർപ്പിച്ച ശേഷം ആ പേജ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

യോ​ഗ്യതാ മാനദണ്ഡങ്ങൾ

ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ: 2025 ജൂലൈ ഒന്നിന് 18 നും 33 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

ടെക്നീഷ്യൻ ഗ്രേഡ് III: 2025 ജൂലൈ ഒന്നിന് 18 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

Related Stories
DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ