Summer Vacation 2025 in Kerala: ഇനി ആഘോഷക്കാലം; വേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം

Kerala Summer Vacation School Closing Date: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാല്‍ അക്കാര്യത്തില്‍ ജാഗ്രത പാലിക്കാം. സ്‌കൂളിലല്ലോ എന്ന കരുതി സ്വാഭാവികമായും കുട്ടികള്‍ പുറത്തേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതില്‍ ഉള്‍പ്പെടെ രക്ഷിതാക്കളുടെ ശ്രദ്ധ അനിവാര്യം.

Summer Vacation 2025 in Kerala: ഇനി ആഘോഷക്കാലം; വേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം

സ്‌കൂള്‍ കുട്ടികള്‍

Published: 

28 Feb 2025 10:41 AM

വേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അവധിക്കാലം എന്നാല്‍ ആഘോഷക്കാലം കൂടിയാണ്. ഓരോ വേനല്‍ക്കാലവും പലപ്പോഴും ഭയത്തിന്റെ കൂടി നാളുകളായി മാറാറുണ്ട്. കുട്ടികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ തടയാനായി രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തിയേ മതിയാകൂ.

സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാല്‍ അക്കാര്യത്തില്‍ ജാഗ്രത പാലിക്കാം. സ്‌കൂളിലല്ലോ എന്ന കരുതി സ്വാഭാവികമായും കുട്ടികള്‍ പുറത്തേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതില്‍ ഉള്‍പ്പെടെ രക്ഷിതാക്കളുടെ ശ്രദ്ധ അനിവാര്യം.

പരീക്ഷകള്‍ ആരംഭിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നതിനാല്‍ തന്നെ ഇടിവിട്ട ദിവസങ്ങളിലായിരിക്കും ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷകള്‍ ഉണ്ടായിരിക്കുക. മാര്‍ച്ച് മൂന്നിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28ന് അവസാനിക്കും.

ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പരീക്ഷ ഫെബ്രുവരി 21നാണ് ആരംഭിച്ചത്. മാര്‍ച്ച് 27 ഓടെ പരീക്ഷകള്‍ അവസാനിക്കുക ചെയ്യും. എന്നാല്‍ പ്ലസ് വണ്‍ പരീക്ഷകള്‍ വേനല്‍ അവധി സമയത്തും ഉണ്ടായിരിക്കും. മാര്‍ച്ച് 29നും പരീക്ഷ നിശ്ചയിച്ചുകൊണ്ടാണ് ടൈം ടേബിള്‍ പുറത്തുവന്നിരിക്കുന്നത്.

Also Read: Bank Holidays in March 2025: അവധികള്‍ അല്‍പം കുറവാണ്; ധൈര്യമായി മാര്‍ച്ചില്‍ ബാങ്കിലേക്ക് പോകാം

വേനല്‍ അവധിക്ക് ശേഷം ജൂണ്‍ രണ്ടിനാണ് ഇത്തവണ സ്‌കൂളുകള്‍ തുറക്കുന്നത്. ജൂണ്‍ ഒന്ന് ഞായറാഴ്ച ആയതിനാലാണ് സ്‌കൂള്‍ വീണ്ടും തുറക്കുന്നത് രണ്ടിലേക്ക് മാറ്റിയത്. എന്നാല്‍ സ്‌കൂളുകള്‍ നിശ്ചയിക്കുന്നത് പ്രകാരം വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും