Sanskrit University PG Spot Admission: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശായിൽ പിജി സീറ്റ് ഒഴിവുകൾ; സ്പോട്ട് അഡ്മിഷൻ ഈ ദിവസം
Sree Sankaracharya Sanskrit University PG Spot Admission: സർവകലാശാലയുടെ മുഖ്യ ക്യാംപസിൽ അതാത് വകുപ്പ് മേധാവികളെയാണ് സ്പോട്ട് അഡ്മിഷൻ നടത്തുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ക്യാപ്മ്പസുകളിൽ ക്യാംപസ് ഡയറക്ടർമാർക്കാണ് ചുമതല.

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും മൂന്നാം ഘട്ട പിജി അലോട്ട്മെൻ്റിന് ശേഷമുള്ള വിവിധ പ്രോഗ്രാമുകളിലെ ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുമെന്ന് സർവകലാശാല അറിയിച്ചു. ജൂൺ 17ന് രാവിലെ 10 മണിക്ക് അതാത് ക്യാംപസുകളിലാണ് സ്പോട് അഡ്മിഷൻ നടക്കുക. എസ്.സി/ എസ്.ടി, ഒബിസി ഉൾപ്പെടെയുള്ള സംവരണ സീറ്റുകളിലും ജനറൽ വിഭാഗത്തിലും സീറ്റ് ഒഴിവുകൾ ഉണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ആയിരിക്കും സ്പോട്ട് അഡ്മിഷൻ നടക്കുക.
സർവകലാശാലയുടെ മുഖ്യ ക്യാംപസിൽ അതാത് വകുപ്പ് മേധാവികളെയാണ് സ്പോട്ട് അഡ്മിഷൻ നടത്തുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ക്യാപ്മ്പസുകളിൽ ക്യാംപസ് ഡയറക്ടർമാർക്കാണ് ചുമതല. ഏതെല്ലാം പിജി പ്രോഗ്രാമുകളിലാണ് ഒഴിവുകൾ ഉള്ളത്, എത്ര ഒഴിവുകൾ ഉണ്ട് തുടങ്ങിയ വിവരങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ള വിദ്യാർഥികൾ ജൂൺ 17ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട ക്യാംപസുകളിൽ ഹാജരാക്കേണ്ടതാണ്.
അറബിക്, കംപാരറ്റിവ് ലിറ്ററേച്ചർ, ഭരതനാട്യം, മോഹിനിയാട്ടം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മ്യൂസിയോളജി, മ്യൂസിക്, ഫിലോസഫി, സംസ്കൃത ന്യായ, സംസ്കൃത സാഹിത്യ, സംസ്കൃത വേദാന്ത, സംസ്കൃത വ്യാകരണ, സോഷ്യോളജി, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്, മാസ്റ്റർ ഓഫ് സോഷ്യൽവർക്, ഉറുദു, മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്, സൈക്കോളജി, ജോഗ്രഫി, ജോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ്, സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ്, സോഷ്യോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ്, സോഷ്യൽ വർക്ക് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
ALSO READ: കീം റാങ്ക് ലിസ്റ്റ് ഈയാഴ്ചയോ? മുന്നിൽ ഇനിയും കടമ്പകൾ; കാലതാമസത്തിലേക്ക് നയിച്ചത്
അതേസമയം, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ജൂൺ 16ന് പ്രസിദ്ധീകരിക്കുന്നതാണ്. സംസ്കൃതം, സംഗീതം, നൃത്തം, ബി എഫ് എ വിഭാഗങ്ങളിലെ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള അഭിമുഖം ജൂൺ 21 മുതൽ 24 വരെ നടത്താൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. പ്രവേശന പ്രക്രിയകൾ പൂർത്തിയാക്കി ക്ലാസ്സുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.