SSC CHSL 2025: പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർവീസിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ
SSC CHSL 2025 Notification And Application Form: ജൂൺ 23 നാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) ആണ്, എസ്‌എസ്‌സി കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സിഎച്ച്എസ്എൽ) 10+2 പരീക്ഷയ്ക്കുള്ള വിജ്ഞാപനവും അപേക്ഷാ ഫോമും പുറത്തിറക്കിയത്. ആകെ 3131 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
പത്ത്, പന്ത്രണ്ട് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർവീസിൽ നിരവധി അവസരങ്ങൾ. 3131 ഒഴിവുകളിലേക്കുള്ള എസ്എസ്സി സിഎച്ച്എസ്എൽ 2025 വിജ്ഞാപനവും അപേക്ഷാ ഫോമും പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in-ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. എസ്എസ്സി സിഎച്ച്എസ്എൽ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 18 ആണ്.
ജൂൺ 23 നാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) ആണ്, എസ്‌എസ്‌സി കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സിഎച്ച്എസ്എൽ) 10+2 പരീക്ഷയ്ക്കുള്ള വിജ്ഞാപനവും അപേക്ഷാ ഫോമും പുറത്തിറക്കിയത്. ആകെ 3131 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതാ മാനദണ്ഡം, അപേക്ഷാ പ്രക്രിയ, തീയതികൾ, സിഎച്ച്എസ്എൽ ഒഴിവുകളുടെ പട്ടിക, തിരഞ്ഞെടുപ്പ് പ്രക്രിയ, പരീക്ഷാ രീതി, സിലബസ് തുടങ്ങിയ പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
എൽഡിസി, എസ്എ/പിഎ, ഡിഇഒ തുടങ്ങിയ ഗ്രൂപ്പ് സി തസ്തികകളിലെ റിക്രൂട്ട്‌മെന്റിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകുകയും അതിൽ വിജയിക്കുകയും വേണം.
എസ്‌എസ്‌സി സിഎച്ച്എസ്എൽ 2025-ന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in സന്ദർശിക്കുക.
പരീക്ഷയുടെ പേരിന് കീഴിലുള്ള അപേക്ഷിക്കുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾ ആദ്യമായാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, ‘ഇപ്പോൾ രജിസ്റ്റർ ചെയ്യുക’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് SSC OTR രജിസ്ട്രേഷൻ നടത്തുക.
രജിസ്ട്രേഷൻ നമ്പറോ പാസ്‌വേഡോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
‘CHSL 2025’ ടാബിലേക്ക് പോയി ‘ഇപ്പോൾ അപേക്ഷിക്കുക’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങൾ നൽകുക.
ഫോട്ടോ നൽകി രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷാ ഫീസ് അടയ്ക്കുക. ശേഷം സമർപ്പിക്കാം.