SSC 2025: 10-ാം ക്ലാസ് യോഗ്യത, 2423 ഒഴിവുണ്ട് ഈ കേന്ദ്ര ജോലിക്ക് അപേക്ഷിക്കാൻ

SSC Recruitment 2025 big opportunity for 10th Pass: വിവിധ റീജനുകളിലായി 2423 ഒഴിവുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ പ്രത്യേകത 138 ഒഴിവുകൾ കേരളത്തിൽ ഉണ്ട് എന്നതാണ്. വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകളാണ് ഇപ്പോൾ ക്ഷണിച്ചിട്ടുള്ളത്.

SSC 2025: 10-ാം ക്ലാസ് യോഗ്യത,  2423 ഒഴിവുണ്ട് ഈ കേന്ദ്ര ജോലിക്ക് അപേക്ഷിക്കാൻ

Ssc 2025

Published: 

11 Jun 2025 | 09:18 PM

തിരുവനന്തപുരം: മികച്ച ശമ്പളം കേന്ദ്ര സർവീസിൽ ഒരു ജോലിയാണോ ലക്ഷ്യം. എങ്കിൽ ഇപ്പോൾ അതിനൊരു സുവർണ്ണ അവസരം വന്നിരിക്കുകയാണ്. കേന്ദ്രസർക്കാരിന് കീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ ബിരുദം ഉള്ളവർക്ക് വരെയാണ് ജോലിക്കായി അപേക്ഷിക്കാൻ കഴിയുക.

വിവിധ റീജനുകളിലായി 2423 ഒഴിവുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ പ്രത്യേകത 138 ഒഴിവുകൾ കേരളത്തിൽ ഉണ്ട് എന്നതാണ്. വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകളാണ് ഇപ്പോൾ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ 365 തസ്തികളിലേക്കാണ് വിജ്ഞാപനം . കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലൈ 24 മുതൽ ഓഗസ്റ്റ് 4 വരെ നടത്തുമെന്നാണ് വിവരം.

 

അപേക്ഷ നടപടികൾ

 

www.ssc.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ ഇതേ വെബ്സൈറ്റ് തന്നെയാണ് പരിശോധിക്കേണ്ടത്. ഒഴിവുകളെപ്പറ്റി കാറ്റഗറി നമ്പർ സഹിതം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ചേർത്തിട്ടുണ്ട്. ഇത് പരിശോധിച്ച് ശേഷം വേണം അപേക്ഷ സമർപ്പിക്കാൻ.

ആവശ്യമായ രേഖകൾ നൽകി വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം അപേക്ഷ സബ്മിറ്റ് ചെയ്തു അതിന്റെ പ്രിന്റൗട്ട് സൂക്ഷിച്ചുവയ്ക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 23 രാത്രി 11 മണി വരെയാണ്. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ജൂൺ 28 മുതൽ 30 വരെ സമയം ലഭിക്കും.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ