New Classroom Seating Arrangement: ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ തരംഗം അങ്ങ് തമിഴ്‌നാട്ടിലും; ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല, അർദ്ധവൃത്താകൃതിയിൽ ഇരിപ്പിടം ഒരുക്കും

Tamil Nadu Schools New Seating Arrangement: തമിഴ്‌നാട്ടിലെ സ്‌കൂളുകളിലെ ഈ പുതിയ പരിഷ്കാരത്തിന് പ്രചോദനമായത് 'സ്താനാർത്തി ശ്രീക്കുട്ടൻ' എന്ന മലയാള സിനിമയിലെ സ്കൂൾ രംഗങ്ങളാണ് എന്നാണ് സൂചന. തമിഴ്നാട്ടിലും ഈ സിനിമ ചർച്ചയായിരുന്നു.

New Classroom Seating Arrangement: സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ തരംഗം അങ്ങ് തമിഴ്‌നാട്ടിലും; ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല, അർദ്ധവൃത്താകൃതിയിൽ ഇരിപ്പിടം ഒരുക്കും

പ്രതീകാത്മക ചിത്രം

Updated On: 

12 Jul 2025 | 04:05 PM

ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സും ഫ്രണ്ട് ബെഞ്ചേഴ്‌സുമില്ല. പുതിയ ഇരിപ്പിട ക്രമീകരണം കൊണ്ടുവരുന്നു. ഇനി എല്ലാ വിദ്യാർത്ഥികളും ഒരുപോലെ മുൻ നിരയിൽ ഉണ്ടാകും. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ എല്ലാം മാറ്റി കൊണ്ടാണ് പുതിയ പരിഷ്കാരം. ഇനി മുതൽ ക്ലാസ് മുറികളിൽ അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലെ സ്‌കൂളുകളിലെ ഈ പുതിയ പരിഷ്കാരത്തിന് പ്രചോദനമായത് ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന മലയാള സിനിമയിലെ സ്കൂൾ രംഗങ്ങളാണ് എന്നാണ് സൂചന. തമിഴ്നാട്ടിലും ഈ സിനിമ ചർച്ചയായിരുന്നു.

കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന സിനിമയിലൂടെയാണ് ഈ ഇരിപ്പിട ക്രമീകരണ രീതി ചർച്ചയായത്. എങ്കിലും ക്ലാസ് മുറിയുടെ വലിപ്പം, കുട്ടികളുടെ എണ്ണം എന്നിവ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ, ഈ വിഷയത്തെ കുറിച്ച് കൂടുതൽ പഠിച്ചതിന് ശേഷം കേരളത്തിലും പല സ്‌കൂളുകളിലും ഈ രീതി നടപ്പാക്കിയിട്ടുണ്ട്. ‘ബാക്ക് ബെഞ്ചേഴ്‌സ്’ എന്ന അനാവശ്യ വിശേഷണം വിദ്യാർത്ഥികളുടെ ജീവിതത്തെയും പഠനനിലവാരത്തെയും ബാധിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, അച്ചടക്കം നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തമിഴ്നാട് സർക്കാർ പുതിയ രീതി നടപ്പാക്കുന്നത്. ആകെ വിദ്യാർത്ഥികളുടെ എണ്ണം, ഓരോ മേശയിലും എത്ര വിദ്യാർത്ഥികൾക്ക് ഇരിക്കാം, അധ്യാപകന്റെ മേശ എവിടെ സ്ഥാപിക്കണം എന്നിവയെല്ലാം കണക്കിലെടുത്താണ് പുതിയ ഇരിപ്പിട ക്രമീകരണ രീതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രധാന ഗുണങ്ങളും സവിശേഷതകളും:

  • ഓരോ വിദ്യാർത്ഥിക്കും പ്രത്യേക ഇരിപ്പിടവും മേശയും നൽകുന്നതിലൂടെ അവർക്ക് ആവശ്യമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും.
  • ഓരോ വിദ്യാർത്ഥിയുടെയും പേര് ബെഞ്ചിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും.
  • അധ്യാപകരുടെ മേശ ക്ലാസ് മുറിയുടെ നടുവിൽ, അതായത് മുൻവശത്തായി സ്ഥാപിക്കും. വിദ്യാർത്ഥികളെ കൃത്യമായി നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കുന്നു.
  • പുതിയ ഇരിപ്പിട ക്രമീകരണങ്ങൾ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിലേക്ക് സുഗമമായി പ്രവേശിക്കാനും പുറത്തുകടക്കാനും സഹായകമാകും വിധത്തിലാണ് ഒരുക്കുന്നത്.
  • അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഇടപെടലും ഇതിലൂടെ മെച്ചപ്പെടും.
    .
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്