Study at abroad: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യു.കെ മടുത്തോ? കണക്കുകൾ സത്യം പറയും

Indian students applying to UK : ഇന്ത്യൻ വിദ്യാർത്ഥികളെപ്പോലെ തന്നെ യു.കെയിലേക്ക് അപേക്ഷിക്കുന്ന നൈജീരിയൻ സ്വദേശികളുടെ എണ്ണത്തിലും ഇപ്പോൾ കുറവുണ്ടെന്നാണ് പറയപ്പെടുന്നത്. 46 ശതമാനം കുറവാണ് ഇവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.

Study at abroad: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യു.കെ മടുത്തോ? കണക്കുകൾ സത്യം പറയും
Published: 

24 Aug 2024 | 01:14 PM

ലണ്ടൻ: അടുത്തിടെ വരെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഏറ്റവും പ്രീയപ്പെട്ട ഇടമായിരുന്നു യു.കെ. വിദ്യാർത്ഥികളുടെ കുത്തൊഴുക്കായിരുന്നു അങ്ങോട്ട് എന്നും പറയാം. എന്നാൽ ഇപ്പോൾ യു.കെ സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയുന്നതായാണ് കണക്ക്. 2024 ജൂൺ വരെയുള്ള മുൻകാല ഡേറ്റകൾ പരിശോധിച്ചാൽ 23 ശതമാനം കുറവുള്ളതായി കാണാൻ കഴിയും.

ഇതിനു പുറമേ ഈ അടുത്ത കാലത്താണ് സ്റ്റുഡന്റ് വിസയിൽ യു കെ കാര്യമായ മാറ്റങ്ങൾ നടപ്പാക്കിയത്. യു കെയിൽ എത്തുന്നവർ കുടുംബങ്ങളെ കൂടി അവിടേക്കു കൊണ്ടുവരുന്ന പ്രവണത കൂടുതലായിരുന്നു. ഇത്തരത്തിൽ കുടുംബത്തിലെ അംഗങ്ങളെ കൊണ്ടുവരുന്നതിന് പുതിയ രീതി അനുസരിച്ച് പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ – പരീക്ഷാഫലം കാണാതെ അന്വേഷിച്ചെത്തിയപ്പോൾ ഉത്തരക്കടലാസില്ല; പലവട്ടം വിദ്യാർഥികളെ പിഴിഞ്ഞ് കാലിക്കറ്റ് സർവകലാശാല

ഇന്ത്യൻ സ്വദേശികളായ 1,10,006 സ്‌പോൺസേഡ് സ്റ്റഡി വിസാ ഗ്രാന്റുകളാണ് ജൂൺ 2024 അവസാനിക്കുമ്പോഴുണ്ടായിരുന്നത് എന്നാണ് വിവരം. ഇത്അ കുറഞ്ഞ കണക്കാണ് എന്നാണ് മുൻകാല ഡാറ്റകൾ പറയുന്നത്. അതായത് മുൻ വർഷത്തെക്കാൾ 32,687 കുറവുണ്ട് എന്ന് വ്യക്തമായി പറയാം. 2019-നും 2023-നുമിടയിൽ യു.കെയിലുള്ള വിദേശ വിദ്യാർഥികളുടെ ഏറിയ പങ്കും ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും ഉള്ളവരായിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളെപ്പോലെ തന്നെ യു.കെയിലേക്ക് അപേക്ഷിക്കുന്ന നൈജീരിയൻ സ്വദേശികളുടെ എണ്ണത്തിലും ഇപ്പോൾ കുറവുണ്ടെന്നാണ് പറയപ്പെടുന്നത്. 46 ശതമാനം കുറവാണ് ഇവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയുന്നത് യു.കെ സർവ്വകലാശാലകളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കനത്ത ഫീസാണ് വിദേശ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇതിന്റെ ഒഴുക്കു കുറയാൻ വിദ്യാർത്ഥികൾ അപേക്ഷിക്കുന്നത് കുറയുന്നത് കാരണമാകും എന്നാണ് വിലയിരുത്തൽ.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്