UGC NET 2024: യുജിസി നെറ്റ് പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് എത്തി; കൂടുതൽ വിവരങ്ങൾ അറിയാം

സാങ്കേതിക തകരാറുകളും കനത്ത മഴയും കാരണം, ചില പരീക്ഷാ കേന്ദ്രങ്ങളിൽ നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. മാറ്റിവെച്ച പരീക്ഷയാണ് ഇപ്പോൾ വീണ്ടും നടക്കാൻ പോകുന്നത്.

UGC NET 2024: യുജിസി നെറ്റ് പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് എത്തി; കൂടുതൽ വിവരങ്ങൾ അറിയാം

ugc net admit card

Published: 

02 Sep 2024 11:23 AM

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ ടി എ) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യു ജി സി നെറ്റ്) 2024 ജൂൺ സെഷന്റെ റീ-എക്സാമിനുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി. റീ-ടെസ്റ്റിനുള്ള അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in-ൽ ഓൺലൈനായി ലഭ്യമാണ്.

സാങ്കേതിക തകരാറുകളും കനത്ത മഴയും കാരണം, ചില പരീക്ഷാ കേന്ദ്രങ്ങളിൽ നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. മാറ്റിവെച്ച പരീക്ഷയാണ് ഇപ്പോൾ വീണ്ടും നടക്കാൻ പോകുന്നത്. സെപ്റ്റംബർ 4 നാണ് പരീക്ഷ നടക്കുക. യു ജി സി നെറ്റ് ജൂൺ സെഷന്റെ ഹാൾ ടിക്കറ്റ് ആക്സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും എളുപ്പത്തിൽ കഴിയും.

ALSO READ – ഐഐടി സ്വപ്നം കാണുന്നവർ ശ്രദ്ധിക്കുക; ജാം 2025 രജിസ്ട്രേഷൻ നാളെ മുതൽ

ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവയാണ് ഡൗൺലോഡ് ചെയ്യാൻ വേണ്ട രേഖകൾ. പുനഃപരീക്ഷയുടെ രണ്ടാം ഭാ​ഗം ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയുള്ള മൂന്ന് മണിക്കൂർ സമയത്ത് നടത്താനാണ് തീരുമാനം. നേരത്തെ നൽകിയ പരീക്ഷാ കേന്ദ്രവും റോൾ നമ്പറും മാറ്റമില്ലാതെ തുടരുമെന്നതും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

  • ഘട്ടം 1: NTA UGC NET ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in-ലേക്ക് പോകുക
  • ഘട്ടം 2: തുടർന്ന് ഹോംപേജിൽ, ‘UGC NET ജൂൺ 2024 എക്സാമിനേഷൻ അഡ്മിറ്റ് കാർഡ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 3: ലോഗിൻ വിശദാംശങ്ങൾ നൽകി സമർപ്പിക്കേണ്ട ഒരു ലോഗിൻ പേജ് ദൃശ്യമാകും.
  • ഘട്ടം 4: സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ ഹാൾ ടിക്കറ്റ് സ്ക്രീനിൽ ദൃശ്യമാകും.
  • ഘട്ടം 5: അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്ത് അതിൻ്റെ പ്രിൻ്റൗട്ട് എടുത്ത് പരീക്ഷാ ദിവസം കൊണ്ടുപോകുക.
Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്