UGC NET December 2024: യുജിസി നെറ്റ് ഡിസംബർ 2024; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ

UGC NET December 2024 Application Last Date: നിശ്ചിത വിഷയങ്ങളിൽ ജെആർഎഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്) ലഭിക്കാനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹതാ നിർണയ പരീക്ഷയാണ് യുജിസി നെറ്റ്. കൂടാതെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹത നിർണയ പരീക്ഷ കൂടിയാണ് ഇത്.

UGC NET December 2024: യുജിസി നെറ്റ് ഡിസംബർ 2024; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ

Represental Image (Credits: Freepik)

Published: 

09 Dec 2024 | 11:21 PM

യുജിസി നെറ്റ് ഡിസംബർ 2024-ലേക്കുള്ള (UGC NET December 2024) അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ച്ച (നാളെ). നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ നാളെ കൂടെ സമർപ്പിക്കാവുന്നതാണ്. അതേസമയം, ഓൺലൈൻ അപേക്ഷയിലെ തിരുത്തലുകൾക്ക് ഡിസംബർ 12 മുതൽ 13 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്ന് മുതൽ 19 വരെയാണ് യുജിസി നെറ്റ് പരീക്ഷ നടക്കുക.

നിശ്ചിത വിഷയങ്ങളിൽ ജെആർഎഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്) ലഭിക്കാനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹതാ നിർണയ പരീക്ഷയാണ് യുജിസി നെറ്റ്. കൂടാതെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹത നിർണയ പരീക്ഷ കൂടിയാണ് ഇത്. എൻടിഎ 2024 ഡിസംബറിൽ യുജിസി – നെറ്റ് 85 വിഷയങ്ങൾക്കായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലാണ് പരീക്ഷ നടത്തുന്നത്.

യുജിസി നെറ്റ് ഡിസംബർ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടായാൽ, ഉദ്യോഗാർത്ഥികൾക്ക് ഈ പറയുന്ന ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് – 011- 40759000, 011-69227700 അല്ലെങ്കിൽ ugcnet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

ALSO READ: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചില്ലേ?അവസാന തീയതി വരെ കാത്തിരിക്കേണ്ട, ഇന്ന് തന്നെ അപേക്ഷിക്കാം

ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ

അപേക്ഷകർക്ക് https://ugcnet.nta.ac.in/ എന്ന വെബ്‌സൈറ്റ് വഴി മാത്രമേ യുജിസി നെറ്റ് ഡിസംബർ 2024-ലേക്കുള്ള അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കു. മറ്റേതെങ്കിലും രീതിയിലുള്ള അപേക്ഷാ ഫോറം സ്വീകരിക്കുന്നതല്ല.

ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ അപേക്ഷാ ഫോറങ്ങൾ പൂരിപ്പിക്കാനുള്ള അനുവാദവും ഉണ്ടാവുന്നതല്ല.

എൻടിഎ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഉദ്യോഗാർത്ഥികൾ കർശനമായി പാലിക്കണം. നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കാനുള്ള സാധ്യതയുണ്ട്.

ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും തങ്ങളുടേതോ രക്ഷിതാക്കളുടെയോ മാത്രമാണെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കണം. കാരണം എല്ലാ വിവരങ്ങളും ആശയവിനിമയങ്ങളും രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് ആയോ മാത്രമേ ഉദ്യോ​ഗാർത്ഥികൾക്ക് ലഭ്യമാക്കൂ.

 

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ