UGC NET December 2024: നാല് വർഷ ബിരുദം ഉള്ളവർക്ക് യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകുമോ? അറിയേണ്ടതെല്ലാം

UGC NET December 2024 Eligibility Criteria: കഴിഞ്ഞ വർഷം വരെ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതാ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം ആയിരുന്നു.

UGC NET December 2024: നാല് വർഷ ബിരുദം ഉള്ളവർക്ക് യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകുമോ? അറിയേണ്ടതെല്ലാം

Representational Image (Image Credits: The India Today Group/ Getty Images Creative)

Updated On: 

27 Nov 2024 | 08:18 PM

ന്യൂഡൽഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. അപേക്ഷ സമർപ്പിക്കാൻ ഇനി അധിക നാളുകൾ ഇല്ല. ഡിസംബർ 10 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക. പരീക്ഷകൾ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ജനുവരി 19 വരെ നടക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

നാല് വർഷ ബിരുദധാരികൾക്ക് അപേക്ഷിക്കാനാകുമോ?

പലർക്കുമുള്ള സംശയമാണ് നാല് വർഷ ബിരുദധാരികൾക്ക് യുജിസി നെറ്റിന് അപേക്ഷിക്കാനാകുമോ എന്നത്. ഈ വർഷം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പുറത്തുവിട്ട പ്രധാന അപ്‌ഡേറ്റുകളിൽ ഒന്നാണ് നാല് വർഷ ബിരുദധാരികൾക്കും ഇനി മുതൽ യുജിസി നെറ്റിന് അപേക്ഷിക്കാമെന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ യുജിസി ചെയർമാൻ ജഗദീഷ് കുമാർ ആണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം വരെ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതാ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം ആയിരുന്നു. കൂടാതെ, അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ, കോഴ്സ് പൂർത്തിയാകുമ്പോൾ നിശ്ചിത മാർക്ക് ലഭിക്കണമെന്ന് മാത്രം.

എന്നാൽ ഈ വർഷം മുതൽ നാല് വർഷ ബിരുദധാരികൾക്കും നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് ആണ് അടിസ്ഥാന യോഗ്യതാ. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഒബിസിക്കാർ (നോൺ-ക്രീമി ലെയറിന് അർഹരായവർ), പിന്നാക്ക വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

അസിറ്റന്റ് പ്രൊഫസർ യോഗ്യത?

ഈ വർഷം മുതൽ നാല് വർഷ ബിരുദദാരികൾക്കും നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാമെങ്കിലും, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അനുമതി ഇവർക്കില്ല. നിലവിലെ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ബിരുദാനന്തര ബിരുദം ആവശ്യമാണ്.

ALSO READ: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എൻടിഎ; വിശദവിവരങ്ങളറിയാം

അപേക്ഷ പ്രക്രിയ

അപേക്ഷിക്കുന്ന വിദ്യാർഥികൾ പ്രോഗ്രാമിന്റെ പേര്, പാസായ വർഷം, സർവകലാശാലയുടെ പേര്, അവസാന വർഷ വിദ്യാർഥികൾ ആണെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ എന്നിവ നൽകേണ്ടതുണ്ട്. മറ്റ് രജിസ്‌ട്രേഷൻ പ്രക്രിയകളെല്ലാം മുൻ വർഷത്തേതിന് സമാനമാണ്.

ഡിസംബർ 10-ന് രാത്രി 11.30 മണി വരെയാണ് നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പിക്കാനാവുക. അപേക്ഷ ഫീസ് അടക്കുന്നതിന് ഡിസംബർ 11-ന് രാത്രി 11.50 വരെ സമയമുണ്ട്. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ഡിസംബർ 13 വരെ അവസരം ലഭിക്കും. അപേക്ഷ കാർഡ് ലഭ്യമാകുന്ന തീയതി, പരീക്ഷ സെന്റർ തുടങ്ങിയ വിവരങ്ങൾ പിന്നീട് അറിയിക്കും.

നിശ്ചിത വിഷയങ്ങളിൽ ജെആർഎഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയായ നെറ്റിനും വേണ്ടിയുള്ള പരീക്ഷയായിരുന്നു യുജിസി നെറ്റ് ഇതുവരെ. എന്നാൽ ഇപ്രാവശ്യം മുതൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹതാ നിർണയ പരീക്ഷ കൂടിയായി മാറിക്കഴിഞ്ഞു. കൂടുതൽ വിശദാംശങ്ങൾക്ക് എൻടിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.nta.ac.in/ പിന്തുടരുക.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ