UPSC CSE 2025: സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; എങ്ങനെ എവിടെ സമർപ്പിക്കാം?

UPSC CSE Mains Exam 2025: ജൂൺ 25 വരെ മാത്രമാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. 2025 ഓ​ഗസ്റ്റ് 22 നാണ് സിവിൽ സർവീസ് മെയിൻ പരീക്ഷ ആരംഭിക്കുക. ഇത്തവണത്തെ പ്രിലിമിനറി പരീക്ഷയിൽ 14,161 പേർ പാസായി, മെയിൻ പരീക്ഷയ്ക്ക് അർഹത നേടിയിട്ടുണ്ട്.

UPSC CSE 2025: സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; എങ്ങനെ എവിടെ സമർപ്പിക്കാം?

Upsc Cse Mains Exam 2025

Published: 

17 Jun 2025 16:24 PM

2025 ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് ഇനി മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുത്ത് തുടങ്ങാം. ഇപ്പോൾ മെയിൻ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വിൻഡോ തുറന്നിട്ടുണ്ട്. upsc.gov.in-ൽ എന്ന വെബ്സൈറ്റിലൂടെ നിങ്ങളുടെ വിശദമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാത നിങ്ങളുടെ എല്ലാ ഡോക്യുമെന്റുകളും ഇക്കൂട്ടതിൽ സമർപ്പിക്കേണ്ടതുണ്ട്.

ജൂൺ 25 വരെ മാത്രമാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. 2025 ഓ​ഗസ്റ്റ് 22 നാണ് സിവിൽ സർവീസ് മെയിൻ പരീക്ഷ ആരംഭിക്കുക. മെയിൻസ് പരീക്ഷ എഴുതുന്നതിനുള്ള ആദ്യ ഘട്ടമാണിത്. ഇതിൽ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസം, തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡോക്യുമെന്റ് അപ്‌ലോഡുകൾ, പിഡബ്ല്യുബിഡി/സ്ക്രൈബ് ആവശ്യകതകൾക്കുള്ള വ്യവസ്ഥകൾ എന്നിവ ഉൾപ്പെടുന്നു. നിങ്ങളുടെ മെയിൻ പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ തയ്യാറാക്കുന്നത് ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷ എങ്ങനെ സമർപ്പിക്കാം?

ഔദ്യോഗിക UPSC വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ വൺ ടൈം രജിസ്ട്രേഷൻ (OTR) ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ശേഷം ആറ് മൊഡ്യൂളുകളായി നൽകിയിരിക്കുന്ന നിങ്ങളുടെ വിശദമായ വിവരങ്ങൾ നൽകുക.

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടയ്ക്കുക (ജനറൽ/ഒബിസി (പുരുഷ) ഉദ്യോഗാർത്ഥികൾ 200 രൂപ ഫീസ് അടയ്ക്കണം, എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികളായ യുവതികൾക്ക് ഫീസ് നൽകേണ്ടതില്ല.)

ശേഷം ഇവ നന്നായി പരിശോധിച്ച് സമർപ്പിക്കാവുന്നതാണ്.

ഇത്തവണത്തെ പ്രിലിമിനറി പരീക്ഷയിൽ 14,161 പേർ പാസായി, മെയിൻ പരീക്ഷയ്ക്ക് അർഹത നേടിയിട്ടുണ്ട്. ഈ വർഷത്തെ യുപിഎസ്‌സി സിഎസ്‌ഇ പ്രിലിമിനറി പരീക്ഷ മെയ് 25 നാണ് നടന്നത്. ജൂൺ 11നാണ് ഫലം പ്രഖ്യാപിച്ചത്.

 

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ