UPSC CSE Prelims Result 2025: സിവിൽ സർവീസ് പ്രിലിമിനറി ഫലമെത്തി; ഇനി ചെയ്യേണ്ടത് എന്ത്?
Step After Clearing UPSC CSE Prelims 2025: മെയിൻസ് ഘട്ടത്തിൽ ഉദ്യോഗാർത്ഥികൾ ആകെ നേടേണ്ടത് 1750 മാർക്ക് ആണ്. 9 പേപ്പറുകളിലായാകും മെയിൻസ് പരീക്ഷ നടത്തുന്നത്. മെയിൻസ് പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ 275 മാർക്കുള്ള ഇന്റർവ്യൂ ഘട്ടത്തിലേക്ക് (പേഴ്സണാലിറ്റി ടെസ്റ്റ്) കടക്കും. ഇതാകും നിങ്ങളുടെ അവസാന ഘട്ടം.

Upsc Cse Prelims Result
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2025 ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 25ന് നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in-ൽ ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പ്രിലിമിനറി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സി മെയിൻസ് പരീക്ഷ 2025 എഴുതാൻ അർഹത നേടിയിട്ടുണ്ട്. എന്നാൽ അതിനാൽ ആദ്യം, അവർ വിശദമായ അപേക്ഷാ ഫോം-I (DAF-I) പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. അത് കമ്മീഷൻ ഉടൻ പുറത്തിറക്കുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സമയപരിധിയും സഹിതമാകും പുറത്തിറക്കുക. ഈ ഘട്ടം പൂർത്തിയാക്കുന്നവർക്ക് മാത്രമേ മെയിൻസ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ.
മെയിൻസ് ഘട്ടത്തിൽ ഉദ്യോഗാർത്ഥികൾ ആകെ നേടേണ്ടത് 1750 മാർക്ക് ആണ്. 9 പേപ്പറുകളിലായാകും മെയിൻസ് പരീക്ഷ നടത്തുന്നത്. മെയിൻസ് പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ 275 മാർക്കുള്ള ഇന്റർവ്യൂ ഘട്ടത്തിലേക്ക് (പേഴ്സണാലിറ്റി ടെസ്റ്റ്) കടക്കും. ഇതാകും നിങ്ങളുടെ അവസാന ഘട്ടം.
ഈ വർഷം 979 ഒഴിവുകളിലേക്കാണ് യുപിഎസ്സി സിവിൽ സർവീസ് പരീക്ഷ നടത്തിയത്. പത്ത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പ്രിലിമിനറി പരീക്ഷ എഴുതിയിരിക്കുന്നത്. ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാർക്ക് വീതം കുറയ്ക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ നെഗറ്റീവ് മാർക്ക് സംവിധാനം ഏർപ്പെടുത്തിയത്.
സിവിൽ സർവീസ് പ്രിലിമിനറി ഫലം പരിശോധിക്കാം
യുപിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദർശിക്കുക.
2025-ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷാഫലം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം.
തുടർന്ന് പരീക്ഷാഫലത്തിന്റെ പിഡിഎഫ് സ്‌ക്രീനിൽ കാണാം.
ഇതിൽ നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
ആവശ്യമെങ്കിൽ പരീക്ഷാഫലത്തിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്തും സൂക്ഷിക്കാം.