UPSC CSE Prelims Result 2025: യുപിഎസ്‌സി പരീക്ഷ ഫലം വന്നതിന് ശേഷം ചെയ്യേണ്ടത് എന്ത്? ഇക്കാര്യങ്ങൾ മറക്കരുത്

UPSC CSE Prelims Result 2025 Latest Update: സി‌എസ്‌ഇ പ്രിലിമിനറി 2025 ഫലങ്ങളുടെ കൃത്യമായ തീയതി യു‌പി‌എസ്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻ വർഷങ്ങളിലെ പ്രഖ്യാപനം നോക്കിയാൽ ജൂൺ ആദ്യം തന്നെ ഫലമറിയാം. ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഫലം പരിശോധിക്കാൻ സാധിക്കുക.

UPSC CSE Prelims Result 2025: യുപിഎസ്‌സി പരീക്ഷ ഫലം വന്നതിന് ശേഷം ചെയ്യേണ്ടത് എന്ത്? ഇക്കാര്യങ്ങൾ മറക്കരുത്

പ്രതീകാത്മക ചിത്രം

Updated On: 

08 Jun 2025 | 12:42 PM

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ഫലം ജൂൺ 14ഓടെ പ്രഖ്യാപിക്കുമെന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മെയ് 25-ന് നടത്തിയ പരീക്ഷ, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തസ്തികകൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഉന്നത പദവികളിലേക്കുള്ള ആദ്യ ഘട്ട പ്രക്രിയയാണ്.

മുൻ വർഷങ്ങളിലെ ട്രെൻഡുകൾ കണക്കാക്കിയാൽ, പരീക്ഷാ തീയതി കഴിഞ്ഞ് 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ ഫലങ്ങൾ പുറത്തുവിടുകയാണ് പതിവ്. ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഫലം പരിശോധിക്കാൻ സാധിക്കുക. പ്രിലിമിനറി പരീക്ഷയിൽ യോ​ഗ്യത നേടിയ ഉദ്യോഗാർത്ഥികൾ അടുത്തതായി ഓഗസ്റ്റ് 22-ന് ആരംഭിക്കാൻ പോകുന്ന മെയിൻസ് പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം-I (DAF-I) സമർപ്പിക്കണം.

പ്രിലിമിനറി പരീക്ഷയിൽ ജനറൽ സ്റ്റഡീസ് പേപ്പർ I, സിഎസ്എടി എന്നിങ്ങനെ രണ്ട് ഒബ്ജക്റ്റീവ്-ടൈപ്പ് പേപ്പറുകളാണ് ഉണ്ടായിരുന്നത്. ഫല പ്രഖ്യാപനത്തിന് ശേഷം ഉദ്യോഗാർത്ഥികൾ മെയിൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കേണ്ടതാണ്. ഭൂമിശാസ്ത്ര വിഷയങ്ങൾ, സമകാലിക കാര്യങ്ങൾ, പരിസ്ഥിതി, സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് കൂടുതൽ പരി​ഗണന നൽകേണ്ടതുണ്ട്. ഒരു ചോദ്യത്തിന് കൂടുതൽ സമയം ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കുക.
‍‍
ഉദ്യാ​ഗാർത്ഥികൾക്കായി വിദ​ഗ്ധർ ശുപാർശ ചെയ്യുന്ന പുസ്തകങ്ങളിൽ സവീന്ദ്ര സിങ്ങിന്റെ -ഫിസിക്കൽ ജിയോഗ്രഫി, മജിദ് ഹുസൈന്റെ -ഹ്യൂമൻ ജിയോഗ്രഫി, എൻ‌സി‌ഇ‌ആർ‌ടി ജിയോഗ്രഫി പാഠപുസ്തകങ്ങൾ എന്നിവ ഉൾപ്പെടുന്നു. മനഃപാഠമാക്കുന്നത് ഒഴിവാക്കുക. സി‌എസ്‌ഇ പ്രിലിമിനറി 2025 ഫലങ്ങളുടെ കൃത്യമായ തീയതി യു‌പി‌എസ്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻ വർഷങ്ങളിലെ പ്രഖ്യാപനം നോക്കിയാൽ ജൂൺ ആദ്യം തന്നെ ഫലമറിയാം.

 

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്