UPSC CSE Prelims Result 2025: യുപിഎസ്‌സി സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ഫലം ഉടൻ; അറിയേണ്ടതെല്ലാം
UPSC CSE Prelims Result 2025 Latest Update: 2025 മെയ് 25നാണ് യുപിഎസ്‌സി സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ നടത്തിയത്. പരീക്ഷയ്ക്ക് ശേഷം 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ ഫലങ്ങൾ പുറത്തുവിടുന്ന മുൻകാല പ്രവണത കണക്കിലെടുക്കുമ്പോൾ, ഉദ്യോഗാർത്ഥികൾക്ക് ജൂൺ പകുതിയോടെ ഫലങ്ങൾ അറിയാൻ കഴിയും. ജൂൺ 14 ന് പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.

പ്രതീകാത്മക ചിത്രം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ (സിഎസ്ഇ പ്രിലിമിനറി) 2025 ഫലം ഉടൻ പ്രസിദ്ധീകരിക്കും. മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ, പരീക്ഷ കഴിഞ്ഞ് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് സാധാരണയായി ഫലങ്ങൾ പുറ്തുവിടുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഫലങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in- ൽ അവരവരുടെ ഫലങ്ങൾ പരിശോധിക്കാൻ കഴിയും.
2025 മെയ് 25നാണ് യുപിഎസ്‌സി സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ നടത്തിയത്. പരീക്ഷയ്ക്ക് ശേഷം 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ ഫലങ്ങൾ പുറത്തുവിടുന്ന മുൻകാല പ്രവണത കണക്കിലെടുക്കുമ്പോൾ, ഉദ്യോഗാർത്ഥികൾക്ക് ജൂൺ പകുതിയോടെ ഫലങ്ങൾ അറിയാൻ കഴിയും. ജൂൺ 14 ന് പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.
ഈ വർഷത്തെ പ്രിലിമിനറി പരീക്ഷയിൽ രണ്ട് ഒബ്ജക്റ്റീവ് ടൈപ്പ് പേപ്പറുകൾ ഉണ്ടായിരുന്നു. ജനറൽ സ്റ്റഡീസ് പേപ്പർ I, സിവിൽ സർവീസസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CSAT) എന്നിവയാണ് പ്രധാന പേപ്പറുകൾ. ഈ പേപ്പറുകളിലെ മാർകുകൾ അടിസ്ഥാനമാക്കിയാണ്, 2025 ഓഗസ്റ്റ് 22 ന് തുടങ്ങുന്ന മെയിൻ പരീക്ഷയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നത്.
സിഎസ്‌ഇ പ്രിലിമിനറി 2025 ഫലങ്ങളുടെ കൃത്യമായ തീയതി യുപിഎസ്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻ വർഷങ്ങളിലെ പ്രഖ്യാപനം നോക്കിയാൽ ജൂൺ ആദ്യം തന്നെ ഫലമറിയാം. ഉദാഹരണത്തിന്, 2023 ൽ, പ്രിലിമിനറി പരീക്ഷ മെയ് 28നാണ് നടന്നത്, ജൂൺ 12 ന് ഫലം പ്രഖ്യാപിച്ചു. അതുപോലെ, 2024 ൽ, പരീക്ഷ ജൂൺ 16 ന് നടന്നു, ജൂലൈ ഒന്നിന് ഫലം പ്രഖ്യാപിച്ചു. ഈ പ്രവണത ഇത്തവണയും തുടർന്നാൽ, ജൂൺ 14 നകം 2025 ലെ ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലം പരിശോധിക്കുന്നത് ഇങ്ങനെ
- upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
- അതിൽ നൽകിയിരിക്കുന്ന “UPSC CSE പ്രിലിമിനറി 2025 ഫലം” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റോൾ നമ്പറുകൾ അടങ്ങിയ PDF ഡൗൺലോഡ് ചെയ്യുക.
- നിങ്ങളുടെ റോൾ നമ്പർ കണ്ടെത്താൻ സെർച്ച് ഫംഗ്ഷൻ (Ctrl+F) ഉപയോഗിക്കുക.
- ഭാവിയിലെ ആവശ്യങ്ങൾക്കായി PDF ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.