UPSC ESE 2025 registration: എഞ്ചിനീയർമാരെ കേന്ദ്രം വിളിക്കുന്നു… ഇരട്ടി അവസരങ്ങളുമായി യുപിഎസ്‌സി എഞ്ചിനീയറിംഗ് സർവീസസ്

UPSC ESE 2025 Registration Window Reopens: പ്രിലിമിനറി പരീക്ഷ 2025 ജൂൺ 8-ന് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ പോസ്റ്റുകളിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

UPSC ESE 2025 registration: എഞ്ചിനീയർമാരെ കേന്ദ്രം വിളിക്കുന്നു... ഇരട്ടി അവസരങ്ങളുമായി യുപിഎസ്‌സി എഞ്ചിനീയറിംഗ് സർവീസസ്

പ്രതീകാത്മക ചിത്രം (Image courtesy : (Photo Credit: Pixabay)

Published: 

19 Oct 2024 | 10:29 AM

ന്യൂഡൽഹി: നിങ്ങൾ എഞ്ചിനീയറിങ് ബിരുദധാരി ആണോ? എങ്കിൽ കേന്ദ്ര സർക്കാർ ജോലി കാത്തിരിക്കുന്നു… യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ്‌ സി) 2025-ലെ എഞ്ചിനീയറിംഗ് സർവീസസ് (പ്രിലിമിനറി) പരീക്ഷയുടെ അപേക്ഷാ ജാലകം ഇന്ന് വീണ്ടും തുറന്നു. ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസ് (ഐ ആർ എം എസ്) തസ്‌തികയും ഇനി ഇതിന്റെ ഭാ​ഗം ആകുമെന്നാണ് ഇത്തവണത്തെ സവിശേഷത.

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിഗ്നൽ & ടെലികോം, സ്റ്റോറുകൾ എന്നീ സബ് കേഡറുകളിൽ ഐ ആർ എം എസ് ഒഴിവുകൾ ഉണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് upsc.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ജാലകം 22 വരെ ഓപ്പൺ ആണ്.

അപേക്ഷാ ഫോമിൽ മാറ്റം വരുത്തുന്നതിനുള്ള പുതിയ തീയതികളും പരീക്ഷാ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. എഡിറ്റ് വിൻഡോ 2024 നവംബർ 23 മുതൽ 29 വരെ ആയിരിക്കും തുറന്നിരിക്കുക. നിലവിൽ 252 ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് 457 ആയി വർദ്ധിച്ചിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ ഫീസും മറ്റ് വിശദാംശങ്ങളും അതേപടി തുടരുമെന്ന് ഉദ്യോഗാർത്ഥികൾ പ്രത്യേകം ഓർക്കണം. 200 രൂപയാണ് അപേക്ഷാ ഫീസ്.

ALSO READ – 4000 അധ്യാപക തസ്തിക കുറയും, 3400 ഡിവിഷനുകൾ ഇല്ലാതാവും; കാരണം കുട്ടികളുടെ കുറവ്

പ്രിലിമിനറി പരീക്ഷ 2025 ജൂൺ 8-ന് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ പോസ്റ്റുകളിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

 

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം?

 

  • UPSC-യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in-ൽ ലാൻഡ് ചെയ്യുക
  • ഹോം പേജിലെ ഓൺലൈൽ വിഭാ​ഗം തിരഞ്ഞെടുക്കുക
  • എഞ്ചിനീയറിംഗ് സർവീസസ് (പ്രിലിമിനറി) പരീക്ഷ, 2025 രജിസ്ട്രേഷനിലേക്ക് നാവിഗേറ്റ് ചെയ്യുക
  • അപേക്ഷാ ഫോം തിരഞ്ഞെടുക്കുക
  • ആവശ്യമായ ഫീൽഡുകൾ പൂരിപ്പിക്കുക
  • അപേക്ഷാ ഫീസ് അടച്ച് നിർബന്ധിത രേഖകൾ അപ്‌ലോഡ് ചെയ്യുക
  • രജിസ്ട്രേഷൻ ഫോം സമർപ്പിക്കുക
  • പേജിൻ്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ