World Bank Internship: വേൾഡ് ബാങ്കിൽ ഇന്റേൺഷിപ്പ് അവസരം; ഗ്രാജ്വേറ്റ് പിഎച്ച്.ഡി. പ്രോഗ്രാമിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം

World Bank Internship Program 2025: അപേക്ഷകർ അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് അണ്ടർ ഗ്രാജുവേറ്റ് ബിരുദം പൂർത്തിയായിരിക്കണം. ഒപ്പം, ഒരു ഫുൾ ടിം ഗ്രാജുവേറ്റ് സ്റ്റഡി പ്രോഗ്രാമിൽ അല്ലെങ്കിൽ പിഎച്ച്ഡി പ്രോഗ്രാമിൽ നിലവിൽ പഠിക്കുന്നവർ ആയിരിക്കണം.

World Bank Internship: വേൾഡ് ബാങ്കിൽ ഇന്റേൺഷിപ്പ് അവസരം; ഗ്രാജ്വേറ്റ് പിഎച്ച്.ഡി. പ്രോഗ്രാമിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം

വേൾഡ് ബാങ്ക്

Updated On: 

05 Feb 2025 | 02:21 PM

ലോക ബാങ്കിൽ ഇന്റേൺഷിപ്പ് ചെയ്യാൻ സുവർണ്ണാവസരം. വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് ‘വേൾഡ് ബാങ്ക് ഇന്റേൺഷിപ്പ്’ പ്രോഗ്രാമിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്. വേൾഡ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് അണ്ടർ ഗ്രാജുവേറ്റ് ബിരുദം പൂർത്തിയായിരിക്കണം. ഒപ്പം, ഒരു ഫുൾ ടിം ഗ്രാജുവേറ്റ് സ്റ്റഡി പ്രോഗ്രാമിൽ അല്ലെങ്കിൽ പിഎച്ച്ഡി പ്രോഗ്രാമിൽ നിലവിൽ പഠിക്കുന്നവർ ആയിരിക്കണം. അതുപോലെ തന്നെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ അറിയണം. ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, അറബിക്, പോർച്ചുഗീസ്, ചൈനീസ് ഭാഷകൾ അറിയാവുന്നവർക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടിങ്, ടെക് നൈപുണ്യങ്ങൾ അഭികാമ്യം. പ്രവർത്തന മണിക്കൂർ അനുസരിച്ച് ഇന്റേൺഷിപ്പിന് വേതനം ലഭിക്കും. കൂടാതെ യാത്ര ചെലവുകൾക്കായി 3000 യുഎസ് ഡോളർ വരെ ലഭിക്കാം.

പൊതുയോഗ്യത കൂടാതെ മേഖലയ്ക്ക് അനുസരിച്ചുള്ള മറ്റ് യോഗ്യതകളും വേണം. എൻവയൺമെന്റ് ഇന്റേൺ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർ എൻവയൺമെന്റ് സയൻസ്/ നാച്ചുറൽ റിസോഴ്‌സ് മാനേജ്‌മന്റ്/ അല്ലെങ്കിൽ അനുബന്ധ മേഖലയിൽ മാസ്റ്റേഴ്സ്/ തത്തുല്യ ബിരുദ വിദ്യാർത്ഥി ആയിരിക്കണം. മൾട്ടീമീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഇന്റേൺ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർ ജേണലിസം/ കമ്മ്യൂണിക്കേഷൻസ് അനുബന്ധ മേഖലയിൽ ബിരുദ വിദ്യാർത്ഥി ആയിരിക്കണം. ഇവാല്യൂവേഷൻ ഇന്റേൺ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർ സോഷ്യൽ സയൻസ്/ നാച്ചുറൽ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ അനുബന്ധ മേഖലയിൽ മാസ്റ്റേഴ്സ്/ പിഎച്ച്ഡി വിദ്യാർത്ഥി ആയിരിക്കണം.

ALSO READ: ജെഇഇ മെയിൻ 2025 ഉത്തരസൂചിക പുറത്തുവിട്ടു; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ

കോർപ്പറേറ്റ് പ്രൊക്യുവർമെൻറ്, ഡേറ്റാ റിസർച്ച്, പബ്ലിക് ഫൈനാൻഷ്യൽ മാനേജ്മെൻറ്/ഗവർണൻസ്, അർബൻ ഇക്കണോമിസ്റ്റ്, ഔട്കം മെഷർമെന്റ്‌, റിയൽ എസ്റ്റേറ്റ് ആൻറ് ഫെസിലിറ്റി, ഹെൽത്ത് ഇക്കണോമിസ്റ്റ്, മാനേജ്മെൻറ്, ഡേറ്റാ അനലിസ്റ്റ്, പവർട്ടി ഇക്കണോമിസ്റ്റ്, സീനിയർ ഓപ്പറേഷൻസ് അസിസ്റ്റൻറ്, ഇക്കണോമിക് പോളിസി തുടങ്ങിയ പ്രോഗ്രാമുകളിലും ഇന്റേൺഷിപ്പ് ചെയ്യാം. ഓരോ മേഖലയിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതാവ്യവസ്ഥ സംബന്ധിച്ച വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.

എങ്ങനെ അപേക്ഷിക്കാം?

  • വേൾഡ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.worldbank.org/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന കരിയർ എന്ന ബട്ടൺ തിരഞ്ഞെടുക്കുക.
  • സ്‌ക്രീനിൽ ‘ബാങ്ക് ഇന്റേൺഷിപ് പ്രോഗ്രാം’ ലിങ്കുകൾ തെളിയും.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പ്രോഗ്രാം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
  • ഇനി ആവശ്യപ്പെടുന്ന കരിക്കുലം വിറ്റ, സ്റ്റേറ്റ്മെന്റ് ഓഫ് ഇന്ററസ്റ്റ്, ഗ്രാജുവേറ്റ് പ്രോഗ്രാം എൻറോൾമെൻറ് രേഖ തുടങ്ങിയവ അപ്ലോഡ് ചെയ്യണം.
  • അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അപേക്ഷ നമ്പറും, ഇമെയിൽ കൺഫർമേഷനും ലഭിക്കുന്നതാണ്.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ