Aamir Khan Coolie Poster: ഇത് കത്തും! പക്കാ മാസ് റോളിലാകുമോ ദഹാ, ആമിര്‍ ഖാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
Aamir Khan Character Poster In Coolie Out Now: ഇപ്പോഴിതാ കൂലിയില്‍ നിന്നുള്ള ആമിര്‍ ഖാന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ദഹാ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. പക്കാ മാസ് റോളിലായിരിക്കും താരമെത്തുന്നതെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.

ആമിര്‍ ഖാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. കൂലി. കോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റടിക്കാന്‍ വേണ്ടിയാകും ചിത്രമെത്തുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രജിനിയെ കൂടാതെ സിനിമയുടെ ഹൈലൈറ്റില്‍ ഒന്നാണ് കാമിയോ റോളില്‍ ആമിര്‍ ഖാന്‍ എത്തുന്നുണ്ട് എന്നത്. താരം തന്നെയാണ് തന്റെ റോളിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ കൂലിയില്‍ നിന്നുള്ള ആമിര്‍ ഖാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ദഹാ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. പക്കാ മാസ് റോളിലായിരിക്കും താരമെത്തുന്നതെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.
പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിനിമയില്‍ 15 മിനിറ്റ് നേരമാകും ആമിര്‍ ഖാന്‍ ഉണ്ടാകുക. രജിനികാന്തിനൊപ്പം ആക്ഷന്‍ സീനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പത്ത് ദിവസത്തെ ഷൂട്ടിനാണ് ആമിര്‍ ഖാന്‍ കൂലിയ്ക്കായി എത്തിയത്.
താനൊരു രജിനികാന്ത് ആരാധകനാണെന്ന് ആമിര്‍ മുമ്പ് പറഞ്ഞിരുന്നു. കഥ പോലും കേള്‍ക്കാതെയാണ് സിനിമയില്‍ അഭിനയിക്കാന്‍ താരം സമ്മതിച്ചത്. തമിഴിന് പുറമെ തെലുഗ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും ചിത്രമെത്തും.
Also Read: Coolie First Single: രജനീകാന്ത്-ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ ഫസ്റ്റ് സിംഗിൾ റിലീസ് ചെയ്തു
രജിനികാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്ന സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ഓഗസ്റ്റ് 14നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.