Abhilasham OTT : സൈജു കുറുപ്പിൻ്റെ അഭിലാഷം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Abhilasham Movie OTT Release Date & Platform Details : രണ്ട് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. മാർച്ച് 29ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അഭിലാഷം.

Abhilasham Ott
സൈജു കുറുപ്പും അർജുൻ ആശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുടുംബ ചിത്രമാണ് അഭിലാഷം. എമ്പുരാനൊപ്പം മാർച്ച് 29-ാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചില്ല. മോഹൻലാൽ ചിത്രത്തിൻ്റെ ആരവത്തിൽ ആഭിലാഷം സിനിമയ്ക്ക് കൂടുതൽ പ്രേക്ഷകരിലേക്കെത്തി ചേരാനായില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് വരാൻ ഒരുങ്ങുകയാണ്. രണ്ട് പ്ലാറ്റഫോമുകളിലൂടെയാണ് അഭിലാഷം ഒടിടിയിലേക്കെത്തുക.
അഭിലാഷം ഒടിടി
ആമസോൺ പ്രൈം വീഡിയോയും സിമ്പ്ലി സൗത്ത എന്ന രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളാണ് അഭിലാഷം സിനമിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഈ മെയ് 23-ാം തീയതി രണ്ട് പ്ലാറ്റ്ഫോമുകളിലായി സംപ്രേഷണം ചെയ്യും. ഇന്ത്യയിലെ പ്രേക്ഷകർക്ക് ആമസോൺ പ്രൈം വീഡിയോ വഴിയും. വിദേശത്തുള്ളവർക്ക് സിമ്പ്ലി സൗത്ത് വഴിയും അഭിലാഷം സിനിമ കാണാൻ സാധിക്കുന്നതാണ്.
ALSO READ : Hunt OTT Release: ഷാജി കൈലാസിന്‍റെ ഹൊറര്‍ ത്രില്ലര്‍; ‘ഹണ്ട്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
അഭിലാഷം സിനിമ
സക്കൻഡ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ സാരിഗാ ആൻ്റണിയും ശങ്കർ ദാസും ചേർന്നാണ് അഭിലാഷം നിർമച്ചിരിക്കുന്നത്. മണിയറയിലെ അശോകൻ എന്ന സിനിമയുടെ സംവിധായകൻ ഷംസു സെയ്ബയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മറിയം വന്ന് വിളക്കൂതിയെന്ന സിനിമയുടെ സംവിധായകൻ ജെനിത് കാച്ചാപ്പിള്ളിയാണ് രചന നിർവഹിച്ചിരിക്കുന്നത്.
സൈജു കുറുപ്പിനും അർജുൻ അശോകനും പുറമെ തൻവി റാം, നവാസ് വള്ളികുന്ന്, ബിനു പപ്പു, ഉമ കെപി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിമ്ന ഫാത്തൂമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ, നന്ദന രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സജാദ് കക്കാടാണ് ഛായാഗ്രാഹകൻ, നിംസാണ് എഡിറ്റർ. ഷറഫുവിൻ്റെയും സുഹൈൽ കോയയുടെയും വരികൾക്ക് ശ്രീഹരി കെ നായരാണ് സംഗീതം നൽകിയിരിക്കുന്നത്.