Actor Bala: ‘ആ വാക്ക് പാലിക്കുന്നുണ്ട്; ഇനിയും പാലിക്കും; എന്തുപറഞ്ഞാലും എന്റെ ചോരതന്നെയാണ്’; ബാല

Bala-Amritha Suresh controversy: എന്ത് പറഞ്ഞാലും തന്റെ ചോര തന്നെയാണ്. അതേക്കുറിച്ച് തർക്കിക്കാനോ സംസാരിക്കാനോ ആരും നിൽക്കരുതെന്നും ബാല പറയുന്നു.

Actor Bala: ആ വാക്ക് പാലിക്കുന്നുണ്ട്; ഇനിയും പാലിക്കും; എന്തുപറഞ്ഞാലും എന്റെ ചോരതന്നെയാണ്; ബാല

ബാല-അമൃത സുരേഷ് (image credits: social media)

Published: 

02 Oct 2024 10:06 AM

കുറച്ച ദിവസങ്ങളായി ബാല-അമൃത സുരേഷ് തമ്മിലുള്ള തർക്കമാണ് സോഷ്യൽ മീഡിയയിൽ ചർച്ചവിഷയം. ഇരുവരുടെ മകൾ സോഷ്യൽ മീഡിയയിൽ വന്ന് ബാലയെ കുറിച്ചു പറഞ്ഞതിനു പിന്നാലെയാണ് തർക്കങ്ങൾക്ക് കാരണമായത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു മകളുടെ പ്രതികരണം. തന്നെയും കുടുംബത്തെയും ബാധിക്കുന്ന ഗുരുതര പ്രശ്നത്തെപ്പറ്റിയാണ് താൻ പറയുന്നതെന്നെന്നും ഇതിൽ ഇടപെടാൻ തനിക്ക് താത്പര്യമില്ലെന്നും മകൾ പറയുന്നുണ്ട്. അമ്മയും കുടുംബവും ദുഖിച്ചിരിക്കുന്നത് കണ്ട് മടുത്തു അതുകൊണ്ടാണ് താൻ ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നത് എന്നായിരുന്നു അന്ന് മകൾ പറ‍ഞ്ഞത്. ഇത് തന്നെയും ബാധിക്കുന്നുണ്ട്. തന്നെയും അമ്മയെയും പറ്റി തെറ്റായ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. സ്കൂളിലെ സുഹൃത്തുക്കൾ ഇതൊക്കെ സത്യമാണോ എന്ന് ചോദിക്കാറുണ്ട്. താനും അമ്മയും മോശക്കാരാണെന്നാണ് ആളുകൾ കരുതുന്നത് എന്നും മകൾ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഇതിനു തൊട്ടു പിന്നാലെ മകൾക്ക് പ്രതികരണവുമായി ബാലയെത്തിയിരുന്നു.

മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു. മകളോട് തർക്കിക്കുന്ന അച്ഛൻ അച്ഛനെയല്ലെന്നും അതുകൊണ്ട് നിന്നോട് താൻ തർക്കിക്കുന്നില്ലെന്നും ബാല പറയുന്നു. നിന്നക്ക് മൂന്ന് വയസ്സാകുമ്പോഴാണ് തന്നെ വിട്ട് അകന്ന് പോയത്. ഭക്ഷണം പോലും തരാതെയിരുന്നുവെന്ന് പറഞ്ഞു. നീ ജയിക്കണം. ആശുപത്രിയില്‍ താൻ വയ്യാതെ കിടന്നപ്പോള്‍ നീ മറ്റുള്ളവരുടെ നിര്‍ബന്ധം കാരണമാണ് വന്നതെന്ന് പറഞ്ഞിരുന്നു. നീ വന്നത് കൊണ്ടാണ് താന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതൊന്നും സംസാരിക്കാന്‍ താന്‍ ഇവിടെ ഉണ്ടാകില്ലായിരുന്നു. താന്‍ കരുതി ഞാനും നിന്റെ കുടുംബമാണെന്ന്. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെങ്കില്‍ ഒരിക്കലും നിന്റെ അരികിലേക്ക് വരരുത് എന്നാണ് പറഞ്ഞത്. ഇല്ല, ഇനി താൻ ഒരിക്കലും വരില്ല. എല്ലാ ആശംസകളും. നന്നായി പഠിക്കണം. വലിയ ആളാകണം”- എന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ബാല പറഞ്ഞത്.

Also read-Actor Bala : ‘തർക്കിക്കാൻ ഞാനില്ല, പക്ഷേ ഒരു കാര്യം പറയാനുണ്ട്, ഇനി ഞാന്‍ ഒരിക്കലും വരില്ല’; മകളുടെ തുറന്ന് പറച്ചിലില്‍ പ്രതികരണവുമായി നടന്‍ ബാല

എന്നാൽ ഇതിനുശേഷം ബാലയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി നിരവധി പേർ രം​ഗത്ത് എത്തിയിരുന്നു. അമൃതയെ സപ്പോര്‍ട്ട് ചെയ്താണ് പലരും വീഡിയോകള്‍ പങ്കുവച്ചത്. , ഇതോടെ വീണ്ടും ചൂട് പിടിക്കുകയാണ് ബാല-അമൃത വിഷയം. ഇതിനു പിന്നാലെ ഇതിലെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. മകളുമായി ബന്ധപ്പെട്ട് താന്‍ ഇനി ഒന്നും പറയില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും ആ വാക്ക് താന്‍ പാലിക്കുന്നുവെന്നും ബാല പറഞ്ഞു. നിലവില്‍ ക്യാമ്പയ്ന്‍ നടത്തുന്നത് ആരാണെന്ന് ചോദിച്ച ബാല, അതും മകളെ വിഷമിപ്പിക്കില്ലെന്നും ചോദിക്കുന്നുണ്ട്. എന്ത് പറഞ്ഞാലും തന്റെ ചോര തന്നെയാണ്. അതേക്കുറിച്ച് തർക്കിക്കാനോ സംസാരിക്കാനോ ആരും നിൽക്കരുതെന്നും ബാല പറയുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ വീഡിയോയിൽ ആയിരുന്നു ബാലയുടെ പ്രതികരണം.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും