Dhyan Sreenivasan: ‘ഏട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ ഉപദേശിക്കും; അത് പറയുമ്പോൾ ഏട്ടൻ്റെ കണ്ണ് നിറയും’; ധ്യാൻ ശ്രീനിവാസന്‍

Dhyan Sreenivasan About Vineeth Sreenivasan:അച്ഛനെ നോക്ക്. അച്ഛൻ്റെ ആരോഗ്യം മോശമായി വരുന്നു. നീ പുകവലിക്കരുത്, മദ്യപിക്കരുത് എന്നൊക്കെ പറയുമെന്നാണ് ധ്യാൻ പറയുന്നത്. പറയുമ്പോൾ ഏട്ടൻ്റെ കണ്ണ് നിറയാറുണ്ടെന്നും ധ്യാൻ പറയുന്നു.

Dhyan Sreenivasan:  ഏട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ ഉപദേശിക്കും; അത് പറയുമ്പോൾ ഏട്ടൻ്റെ കണ്ണ് നിറയും’; ധ്യാൻ ശ്രീനിവാസന്‍

R Dhyan Sreenivasan Vineeth Sreenivasan

Published: 

08 Jun 2025 12:26 PM

ഏറെ ആരാധകരുള്ള പ്രിയ നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സിനിമകളേക്കാൾ ഇന്റർവ്യൂകളാണ് നടന്റെ ഹിറ്റാകാറുള്ളത്. അതുകൊണ്ട് തന്നെ ഇന്റർവ്യൂ സ്റ്റാർ എന്നാണ് ധ്യാൻ ശ്രീനിവാസനെ വിശേഷിപ്പിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2013 -ൽ പുറത്തിറങ്ങിയ തിര എന്ന മലയാള ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ സിനിമ മേഖലയിലേക്ക് പ്രവേശിക്കുന്നത്.

പിന്നീട് ഇവിടെ നിന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചും സിനിമ സംവിധാനം ചെയ്തും പ്രേക്ഷക മനസിൽ താരം സ്ഥാനം പിടിച്ചു. ഇപ്പോഴിതാ നടനും സഹോദരനുമായ
വിനീത് ശ്രീനിവാസനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

തനിക്ക് സിഗരറ്റിന്റെ മണം ഇഷ്ടമായിരുന്നുവെന്നും മുതിർന്നപ്പോൾ താൻ നല്ല പുകവലിക്കാരനായി എന്നാണ് ധ്യാൻ പറയുന്നത്. ഇത് കണ്ട് ഏട്ടൻ ഇടയ്ക്കിടയ്ക്ക് തന്നെ ഉപദേശിക്കുമെന്നാണ് ധ്യാൻ പറയുന്നത്. അച്ഛനെ നോക്ക്. അച്ഛൻ്റെ ആരോഗ്യം മോശമായി വരുന്നു. നീ പുകവലിക്കരുത്, മദ്യപിക്കരുത് എന്നൊക്കെ പറയുമെന്നാണ് ധ്യാൻ പറയുന്നത്. പറയുമ്പോൾ ഏട്ടൻ്റെ കണ്ണ് നിറയാറുണ്ടെന്നും ധ്യാൻ പറയുന്നു.

Also Read: ‘ചേച്ചി ആയാൽ ഇങ്ങനെ വേണം, അനുജത്തിയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ കട്ടയ്ക്ക് കൂടെ നിന്നു’; അഹാനയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

അതേസമയം അച്ഛനും നടനുമായ ശ്രീനിവാസനെ കുറിച്ചും ധ്യാൻ സംസാരിക്കുന്നുണ്ട്. എത്ര തിരക്കായിരുന്നെങ്കിലും കൃത്യമായ ഇടവേളകളിൽ ശ്രീനിവസാൻ വീട്ടിലേക്ക് വരുമായിരുന്നുവെന്നാണ് ധ്യാൻ പറയുന്നത്. ശ്രീനിവാസൻ്റെ സുഹൃത്തുകളും വീട്ടിൽ വരുമെന്നും ചെയ്യാൻ പോകുന്ന സിനിമയുടെ കഥകളൊക്കെ ശ്രീനിവാസൻ അവരോട് പറയുമെന്നും നടൻ പറഞ്ഞു. ശ്രീനിവാസനും സുഹൃത്തുക്കളും കൂടിയിരുന്നാൽ പിന്നെ സിഗരറ്റ് വലിയാണെന്നും ഇങ്ങനെ വലിക്കുന്നത് വിനീതിന് ഇഷ്ടമായിരുന്നില്ലെന്നും ധ്യാൻ പറയുന്നു.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ