Mohanlal’s advice to Jagadish : ആനയുടെ അടുത്ത് എങ്ങനെ പെരുമാറണം? അന്ന് മോഹന്‍ലാല്‍ നല്‍കിയത് ‘വിലപ്പെട്ട’ ഉപദേശമെന്ന് ജഗദീഷ്‌

Jagadish on his experiences in film life : ഫൈറ്റ് ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ അടി കിട്ടിയിട്ടുണ്ടെന്നും ജഗദീഷ് . കിണ്ണം കട്ട കള്ളന്‍ എന്ന ചിത്രത്തില്‍ സ്ഫടികം ജോര്‍ജിന്റെ ഇടി കിട്ടി. തനിക്ക് പറ്റിയ അബദ്ധം മൂലമാകാം. ഒരു ഇഞ്ച് മുന്നോട്ട് നിന്നിരുന്നു. ആ ഇടിയില്‍ പല്ല് ആടാന്‍ തുടങ്ങി. പല്ല് പോയെന്നാണ് വിചാരിച്ചതെന്നും താരം

Mohanlals advice to Jagadish : ആനയുടെ അടുത്ത് എങ്ങനെ പെരുമാറണം? അന്ന് മോഹന്‍ലാല്‍ നല്‍കിയത് വിലപ്പെട്ട ഉപദേശമെന്ന് ജഗദീഷ്‌

ജഗദീഷ്, മോഹന്‍ലാല്‍

Updated On: 

15 Feb 2025 12:12 PM

ന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും? ഈ ചോദ്യം ടു ഹരിഹര്‍ നഗര്‍ സിനിമയില്‍ ജഗദീഷ് അവതരിപ്പിച്ച ‘അപ്പുക്കുട്ടന്‍’ എന്ന കഥാപാത്രം നേരിട്ടിട്ടുണ്ട്. മുകേഷ് അവതരിപ്പിച്ച ‘മഹാദേവന്‍’ എന്ന കഥാപാത്രമാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഈ ചോദ്യത്തിന് സിനിമയില്‍ വ്യക്തമായ ഉത്തരം പറയുന്നില്ലെങ്കിലും ആനയോട് എങ്ങനെ ഇടപഴകണമെന്നതിന് ജഗദീഷിന് റിയല്‍ ലൈഫില്‍ വ്യക്തമായ ഉപദേശം ലഭിച്ചിട്ടുണ്ട്. മറ്റാരുമല്ല, മോഹന്‍ലാലാണ് ജഗദീഷിന് ഉപദേശം നല്‍കിയത്. ആനയുടെ ആക്രമണത്തില്‍ നിരവധി ജീവനുകള്‍ പൊലിയുന്ന പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ജഗദീഷിന് നല്‍കിയ ഉപദേശം ഏറെ പ്രസക്തമാവുകയാണ്.

‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആനയുമായിട്ട് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് താനാണെന്ന് ജഗദീഷ് അഭിമുഖത്തില്‍ പറഞ്ഞു.

പ്രായിക്കര പാപ്പാന്‍ എന്ന ചിത്രത്തില്‍ പാപ്പാനായി അഭിനയിക്കാന്‍ പോയി. ആനപ്പുറത്ത് കയറുന്ന ഒരുപാട് സീനുണ്ട്. ആനയുടെ അടുത്ത് പോകുമ്പോള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. സംസാരത്തിലൊക്കെ കണ്‍ട്രോള്‍ വേണമെന്നും കയ്യും കാലും എടുക്കുന്നത് സൂക്ഷിച്ച് വേണമെന്നുമായിരുന്നു മോഹന്‍ലാലിന്റെ ഉപദേശം. മോഹന്‍ലാലിന്റെ ആ ഉപദേശം വിലപ്പെട്ടതായിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി. ആനയുടെ അടുത്ത് നില്‍ക്കുമ്പോള്‍ ആന അടുത്തുണ്ടെന്ന വിചാരത്തില്‍ തന്നെ നില്‍ക്കണമെന്നും ജഗദീഷ് പറഞ്ഞു.

സ്ഫടികം ജോര്‍ജിന്റെ ഇടി കിട്ടി

ഫൈറ്റ് ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ അടി കിട്ടിയിട്ടുണ്ടെന്നും അഭിമുഖത്തില്‍ ജഗദീഷ് വെളിപ്പെടുത്തി. കിണ്ണം കട്ട കള്ളന്‍ എന്ന ചിത്രത്തില്‍ സ്ഫടികം ജോര്‍ജിന്റെ ഇടി കിട്ടിയിട്ടുണ്ട്. തനിക്ക് പറ്റിയ അബദ്ധം മൂലമാകാം. ഒരു ഇഞ്ച് മുന്നോട്ട് നിന്നിരുന്നു. ആ ഇടിയില്‍ ഒരു പല്ല് ആടാന്‍ തുടങ്ങി. ആ പല്ല് പോയെന്നാണ് വിചാരിച്ചത്. ഉടന്‍ ഭാര്യയെ വിളിച്ചു. പല്ല് പോകുമെന്നാണ് തോന്നുന്നതെന്ന് പറഞ്ഞു.

Read Also : ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കാൻ…’; വല്ലാതെ സങ്കടപ്പെടുത്തിയ സുചിത്രയുടെ ആ വാക്കുകളെ കുറിച്ച്‌ മോഹൻലാൽ

അങ്ങനെയൊന്നും പല്ല് പോകില്ലെന്നും, പേടിക്കേണ്ടെന്നും ഭാര്യ പറഞ്ഞു. പിന്നീട് പല്ലിനൊന്നും സംഭവിച്ചില്ല. എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. ഫൈറ്റിനിടയില്‍ ഇത് സാധാരണമാണ്. വലിയ ത്യാഗം ചെയ്‌തെന്ന് പറയേണ്ട കാര്യമില്ല. ഇത് പ്രൊഫഷന്റെ ഭാഗമാണ്. മലയാള സിനിമയ്ക്ക് വേണ്ടി ചോര പൊടിഞ്ഞിട്ടുണ്ടെന്ന് ഊറ്റം കൊണ്ടിട്ട് കാര്യമില്ലെന്നും ജഗദീഷ് പറഞ്ഞു.

Related Stories
PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം