Krishna Kumar: ദിയ ബിസിനസ് ആരംഭിച്ചത് ലക്ഷങ്ങങ്ങൾ ലോണെടുത്ത്; പണം പോയതിന്റെ വേദന അനുഭവിച്ചവർക്കേ അറിയൂവെന്ന് കൃഷ്ണ കുമാർ

Krishna Kumar About Diya Krishna's Business Loan: പരാതി നൽകുന്നതിന് പകരം കുറ്റാരോപിതരെ വിളിച്ച് ചോദ്യം ചെയ്യാമെന്നായിരുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ കൃഷ്ണകുമാർ.

Krishna Kumar: ദിയ ബിസിനസ് ആരംഭിച്ചത് ലക്ഷങ്ങങ്ങൾ ലോണെടുത്ത്; പണം പോയതിന്റെ വേദന അനുഭവിച്ചവർക്കേ അറിയൂവെന്ന് കൃഷ്ണ കുമാർ

കൃഷ്ണകുമാറും, മകൾ ദിയ കൃഷ്ണയും

Updated On: 

10 Jun 2025 13:08 PM

ദിയ കൃഷ്ണയുടെ സ്ഥാപനമായ ‘ഓ ബൈ ഓസി’യിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ എങ്ങും ചർച്ച. ഇപ്പോഴിതാ, ലക്ഷക്കണക്കിന് രൂപ ലോണെടുത്താണ് ദിയ ബിസിനസ് തുടങ്ങിയതെന്ന് പറയുകയാണ് ദിയയുടെ അച്ഛനും നടനുമായ കൃഷ്ണ കുമാർ. അതിൽ നിന്നും പണം തട്ടിക്കൊണ്ടു പോകുന്നതിന്റെ വേദന ബിസിനസ് ചെയ്തവർക്കെ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം.

പരാതി നൽകുന്നതിന് പകരം കുറ്റാരോപിതരെ വിളിച്ച് ചോദ്യം ചെയ്യാമെന്നായിരുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിന്നും ലോണെടുത്ത് ഒരു ബിസിനസ് തുടങ്ങി, കുറച്ച് പേർക്ക് ജോലിയും കൊടുത്ത് മുന്നോട്ട് പോകുന്നതിനിടെ പണം തട്ടികൊണ്ട് പോകുമ്പോഴുള്ള വേദന ബിസിനസ് ചെയ്തവർക്കേ അറിയൂവെന്ന് കൃഷ്ണ കുമാർ പറഞ്ഞു.

നമ്മുടെ കൈയ്യിൽ നിന്നും ഒരു പതിനായിരം രൂപ പോയാൽ അത് തൊഴിലാളികളോട് ചോദിക്കണമല്ലോ, ചോദിക്കാതിരിക്കാൻ പറ്റില്ല. പലരും പല സാഹചര്യത്തിൽ ജനിച്ചു വളർന്നവരാണ്. ഓരോരുത്തരും ചോദ്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കും. പണം പോയാൽ സ്വാഭാവികമായും ചോദ്യം ചെയ്യുമെന്നും, അതുമാത്രമേ തങ്ങളും ചെയ്തിട്ടുള്ളെന്നും കൃഷ്ണ കുമാർ വ്യക്തമാക്കി.

ALSO READ: കുഴപ്പമായപ്പോൾ ജാതി കാർഡ് ഉപയോ​ഗിച്ചു, പണം എടുത്തെന്ന് അവർ സമ്മതിച്ചതാണ്; കൃഷ്ണകുമാർ

നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയല്ല, ഇവർ തന്നെ ആണോ പണം എടുത്തത്, എത്രയാണ് എടുത്തത്, തുടങ്ങിയ കാര്യങ്ങളിൽ നമുക്ക് ഏകദേശ ധാരണ വേണം. അതില്ലാതെ എങ്ങനെയാണ് പൊലീസ് സ്റ്റേഷനിൽ പോകുന്നതെന്നും ഇവരോട് ചോദിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.

ആ മൂന്ന് ജീവനക്കാരെയും തങ്ങൾ തടഞ്ഞുവെച്ചു എന്നതിന് എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിച്ച അദ്ദേഹം, തങ്ങൾ ഫോൺ പിടിച്ചു വാങ്ങിയിട്ടില്ലെന്നും, ബാങ്ക് ട്രാൻസ്ഫർ ഡീറ്റൈൽസ് അവർ തന്നെയാണ് കാണിച്ചുതന്നതെന്നും പറഞ്ഞു. അവരുടെ ആരോപണങ്ങൾ തെളിയിക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു തെളിവെങ്കിലും കാണിക്കട്ടെ. അവരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂവെന്നും കൃഷ്ണ കുമാർ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും