Rajinikanth: രജനീകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Rajinikanth Hospitalised: വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Rajinikanth: രജനീകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രജനീകാന്ത് (image credits: instagram)

Updated On: 

01 Oct 2024 07:11 AM

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിൽവിൽ താരത്തിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന വാർത്തകളാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങൾ നൽകിയത്. സൂപ്പർതാരം ആശുപ്ത്രിയിൽ എന്ന വാർത്ത പ്രചരിച്ചതോടെ നിരവധി പേരാണ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനകളുമായി എത്തുന്നത്.

 


Also Read-Rajinikanth: ‘സോറി, നോ കമന്റ്‌സ്’; തിരുപ്പതി ലഡ്ഡു വിവാദത്തിൽ പ്രതികരിക്കാതെ സൂപ്പര്‍താര് രജനീകാന്ത്

കുറച്ച് വര്‍ഷം മുന്‍പ് സിംഗപ്പൂരിൽ വച്ച് അദ്ദേഹത്തിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ആശുപത്രിക്ക് മുന്‍പിലേക്ക് എത്താന്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം ജ്ഞാനവേല്‍ രാജയുടെ വെട്ടയാന്‍ ഒക്ടോബര്‍ 10ന് റിലീസ് നിശ്ചയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ കൂലിയാണ് മറ്റൊരു സിനിമ. ഈ സിനിമയുടെ ഷൂട്ടിംഗില്‍ ആയിരുന്ന രജനി കുറച്ച് ദിവസം മുന്‍പാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ