Shine Tom Chacko: ‘ഇടയ്ക്കൊന്നു ഞാൻ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി പോയി; ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചന’; ഷൈൻ ടോം ചാക്കോ

Shine Tom Chacko Mourns CP Chacko: തൃശൂരിൽ നിന്ന് കയറിയത് മുതൽ മുഴുവൻ തമാശ പറഞ്ഞായിരുന്നു ഡാഡി ഇരുന്നത്. പാലക്കാട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്നു താൻ ഉറങ്ങിപ്പോയി എന്നും അപ്പോഴേക്കും ഡാഡി പോയെന്നുമാണ് ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോട് പറയുന്നത്.

Shine Tom Chacko: ഇടയ്ക്കൊന്നു ഞാൻ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി പോയി; ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചന; ഷൈൻ ടോം ചാക്കോ

Shine Tom

Updated On: 

07 Jun 2025 11:33 AM

സേലം: കഴിഞ്ഞ ദിവസം സേലത്ത് നടന്ന കാർ അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് സി പി ചാക്കോ മരണപ്പെട്ടിരുന്നു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചു. ഇതിനു പിന്നാലെ ഇപ്പോഴിതാ പിതാവിന്റെ വിയോ​ഗത്തിൽ നടൻ ഷൈൻ ടോം ചാക്കോ പ്രതികരിച്ച് എത്തി.

തൃശൂരിൽ നിന്ന് കയറിയത് മുതൽ മുഴുവൻ തമാശ പറഞ്ഞായിരുന്നു ഡാഡി ഇരുന്നത്. പാലക്കാട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്നു താൻ ഉറങ്ങിപ്പോയി എന്നും അപ്പോഴേക്കും ഡാഡി പോയെന്നുമാണ് ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോട് പറയുന്നത്. തന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചനയെന്നും അത് എന്നും പറഞ്ഞു കൊണ്ടേയിരിക്കുമെന്നുമാണ് നടൻ പറഞ്ഞത്.

ഇടത് വശത്തുകൂടി പോകുകയായിരുന്നു ലോറി പൊടുന്നനെ വലത്തേക്കു തിരിച്ചപ്പോൾ കാർ പിന്നിലിടിച്ചെന്നാണു ഡ്രൈവറുടെ മൊഴി. ഡ്രൈവറുടെ സീറ്റിനു പിന്നിലെ സീറ്റിലായിരുന്നു ചാക്കോ ഇരുന്നത്. അപകടത്തിൽ ചാക്കോയുടെ തല മുന്നിലിടിക്കുകയായിരുന്നു.പിന്നിലെ സീറ്റിൽ കിടക്കുകയായിരുന്നു ഷൈൻ.

Also Read:‘ആര് സ​ഹായം ചോദിച്ചാലും നൽകും; പ്ലാവിൽ നിറയെ ചക്കയുണ്ട്, നാട്ടുകാർക്കെല്ലാം കൊടുക്കണം’; ഷൈനിന്റെ അച്ഛൻ അവസാനമായി പറഞ്ഞത്

അതേസമയം കഴിഞ്ഞ ദിവസം രാത്രിയാണ് നടനെയും അമ്മ മരിയയും ആശുപത്രിയിലെത്തിച്ചത്. പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. പിതാവിന്റെ മൃത​ദേ​ഹം നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയ ശേഷമാകും സംസ്കാരം എന്ന് ബന്ധുക്കൾ അറിയിച്ചു.

Related Stories
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും