Sreenivasan Funeral Update: സംസ്കാര സമയം തീരുമാനിച്ചു, ശ്രീനിവാസൻ്റെ അന്ത്യവിശ്രമം ആഗ്രഹപ്രകാരം വാങ്ങിയ സ്ഥലത്ത്
Sreenivasan Funeral Update: ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്ന് മണി വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. നിലവിൽ ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു.

Sreenivasan Funeral Update
കൊച്ചി: അനശ്വര കലാകാരന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. തങ്ങളുടെ പ്രിയ താരത്തെ അവസാനമായി ഒരു ഒരു നോക്കുകാണാൻ പ്രമുഖരടക്കം ആയിരങ്ങളാണ് വീട്ടിലേക്ക് എത്തുന്നത്. നടൻ മമ്മൂട്ടി അടക്കം പ്രമുഖരായ നിരവധി പേരാണ് വീട്ടിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും.പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.
നടൻ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്ന് മണി വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. നിലവിൽ ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു.
Also Read: ആദർശങ്ങളെ മുറുകെ പിടിച്ചു, പക്ഷെ ആ ദുശ്ശീലം ഒഴിവാക്കാനായില്ല; ശ്രീനിവാസന് പിഴവ് സംഭവിച്ചത് എവിടെ!
ഇന്ന് രാവിലെ ഡയാലിസിസിനായി പോകുന്നതിനിടെയാണ് ശ്രീനിവാസന് തളർച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
മരണ വിവരമറിഞ്ഞ് നിരവധി സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ ആശുപത്രിയിലേക്കെത്തിയിരുന്നു. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, നടി സരയു, നിർമാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎൽഎ എന്നിവർ അടക്കമുള്ളവർ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ എത്തും.