Unni Mukundan: സൂപ്പർ ഹീറോയിലൂടെ സംവിധായകനാകാൻ ഉണ്ണി മുകുന്ദൻ; നിർമാണം ഗോകുലം, തിരക്കഥ മിഥുൻ മാനുവൽ
Actor Unni Mukundan Turn Director: ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിരയും ഈ സിനിമയിൽ ഉണ്ണി മുകുന്ദനോടൊപ്പമുണ്ടായിരിക്കും. കഴിഞ്ഞ ദിവസമാണ് ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് എന്ന മൂന്നംഗ സംഘം ഒന്നിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ചിത്രത്തിൽ കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി എന്നിവരാണ്.

Unni Mukundan
പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് തിരക്കഥയിലൂടെ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദൻ്റേത് തന്നെയാണ്. ചിത്രത്തിൽ നായകനായെത്തുന്നതും ഉണ്ണി മുകുന്ദനാണ്. ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമായാണ് സിനിമ എത്തുന്നത്.
ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിരയും ഈ സിനിമയിൽ ഉണ്ണി മുകുന്ദനോടൊപ്പമുണ്ടായിരിക്കും. കഴിഞ്ഞ ദിവസമാണ് ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് എന്ന മൂന്നംഗ സംഘം ഒന്നിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ചിത്രത്തിൽ കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി എന്നിവരാണ്.
ഇതിഹാസങ്ങളിൽ വിശ്വസിച്ചു വളർന്ന താൻ എന്നും സൂപ്പർ ഹീറോയുടെ ആരാധകനായിരുന്നു എന്നാണ് സംവിധായകനാകാൻ ഒരുങ്ങുന്ന വാർത്ത പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഉണ്ണി മുകുന്ദൻ എന്ന കുട്ടി എന്നും സ്വപ്നം കണ്ടിരുന്നു. തന്റെ ഏറ്റവും വലിയ സ്വപ്നത്തിന് രൂപം വയ്ക്കുകയാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഇപ്പോൾ ചിത്രം പ്രീപ്രൊഡക്ഷനിലാണ്. താൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രം പൂർത്തിയായതിന് ശേഷം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
മെഗാ ബജറ്റിൽ ബ്രഹ്മാണ്ഡ കാൻവാസിലാണ് ചിത്രം ഒരുക്കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായി അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിലെ മറ്റു താരങ്ങനിരയുടെയും അണിയറ പ്രവർത്തകരുടേയും പേരുകൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് സൂചന. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ചിത്രമാണിത്. ഒരു വമ്പൻ തെലുങ്ക് ചിത്രത്തിൻ്റെ തിരക്കിലാണഅ നിലവിൽ ഉണ്ണി മുകുന്ദൻ.
കുട്ടികൾക്കും യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു മെഗാ മാസ്സ് ആക്ഷൻ ഫാന്റസി എന്റർടെയ്നർ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. മലയാളം കൂടാതെ ഇന്ത്യയിലെ മറ്റു പ്രമുഖ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നതാണ്.