National Film Awards: ഇട്ടൂപ്പിനു കിട്ടി ദേശീയ അവാർഡ്, മികച്ച സഹനടൻ വിജയരാഘവൻ

Actor Vijayaraghavan Wins National Award: വിജയരാഘനൊപ്പം തന്നെ മുത്തുപേട്ടൈ സോമു ഭാസ്കറും ഇതേ വിഭാഗത്തിൽ അവാർഡിന് അർഹനായി. പാർക്കിംഗ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.

National Film Awards: ഇട്ടൂപ്പിനു കിട്ടി ദേശീയ അവാർഡ്, മികച്ച സഹനടൻ വിജയരാഘവൻ

Vijaya Raghavan

Edited By: 

Jayadevan AM | Updated On: 01 Aug 2025 | 07:51 PM

ന്യൂഡൽഹി: 71 ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ മലയാളത്തിന് അഭിമാനിക്കാനും വകയുണ്ട്. മികച്ച സഹനടിയായി ഉർവശിയെ തെരഞ്ഞെടുത്തതിന് പിന്നാലെ സഹനടൻ വിഭാ​ഗത്തിൽ വിജയരാഘവനും പുരസ്കാരം. 2023 – ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിനാണ് വിജയരാഘവന് അവാർഡ് ലഭിച്ചിട്ടുള്ളത്.

നൂറു വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ വിജയരാഘവൻ വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ മികവിന് ഉള്ള പുരസ്കാരമാണ് ഇപ്പോൾ തേടിയെടുത്തിരിക്കുന്നത്. ഇതിനു മുൻപും പൂക്കാലത്തിലെ അഭിനയത്തിന് മികവിന് അദ്ദേഹത്തിന് അവാർഡുകൾ ലഭിച്ചിരുന്നു. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ഇത്തവണ ലഭിച്ചിരുന്നു.

വിജയരാഘനൊപ്പം തന്നെ മുത്തുപേട്ടൈ സോമു ഭാസ്കറും ഇതേ വിഭാഗത്തിൽ അവാർഡിന് അർഹനായി. പാർക്കിംഗ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.

അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം