ആർജെ അഞ്ജലിയുടെ തൊലിക്കെട്ടി അപാരം, നാടകം ആരെ ബോധ്യപ്പെടുത്താൻ-നടി ഗീതി സംഗീത
Geethi Sangeetha on RJ Anjali's Apology : വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു എന്നും ഗീതി സംഗീത കുറ്റപ്പെടുത്തി .അഞ്ജലി മാപ്പ് പറഞ്ഞെത്തിയ വീഡിയോയുടെ കമന്റ് ബോക്സിലായിരുന്നു ഗീതി സംഗീതയുടെ പ്രതികരണം.

Rj Anjali Controversy
അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിക്കെതിരെ നടി ഗീതി സംഗീത. മാന്യമായി തൊഴിലെടുത്തു ജീവിക്കുന്ന ഒരു സ്ത്രീയെ ആണ് നിങ്ങൾ വിളിച്ച് മോശമായി സംസാരിച്ചത്. ഇത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കോൾ കട്ട് ചെയ്തതെന്നും ഗീതി സംഗീത പറഞ്ഞു. നിങ്ങൾ എന്ത് മെസേജ് ആണ് സമൂഹത്തിന് നൽകാൻ ഉദ്ദേശിച്ചതെന്നും നടി ചോദിച്ചു. വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു എന്നും ഗീതി സംഗീത കുറ്റപ്പെടുത്തി .അഞ്ജലി മാപ്പ് പറഞ്ഞെത്തിയ വീഡിയോയുടെ കമന്റ് ബോക്സിലായിരുന്നു ഗീതി സംഗീതയുടെ പ്രതികരണം.
ഗീതി സംഗീതയുടെ വാക്കുകൾ
‘ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങൾ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ശേഷം, അവർ കൾ കട്ട് ചെയ്തപ്പോൾ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങൾ ഇത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കോൾ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ?
Geethi Sangeeta Instagram Comment
ഇതിൽ കൂടി എന്ത് മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത്? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ നാടകം..!!?
Also Read:പ്രാങ്ക് കോൾ വിവാദം; ‘ഞാൻ ക്ഷമ ചോദിച്ചു, എന്റെ ജോലി പോയിട്ടില്ല’; വിശദീകരണവുമായി ആർജെ അഞ്ജലി
കഴിഞ്ഞ ദിവസമായിരുന്നു മെഹന്ദി ആർട്ടിസ്റ്റായ ഒരു സ്ത്രീയെ വിളിച്ച് ആർജെ അഞ്ജലി പ്രാങ്ക് നടത്തിയത്. സ്വകാര്യ ഭാഗത്ത് മെഹന്തി ഇട്ട് തരുമോ എന്നായിരുന്നു ചോദിച്ചത്. ഇത് പിന്നീട് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവച്ചു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് ആർ.ജെ അഞ്ജലി രംഗത്ത് വന്നിരുന്നു. ക്ഷമ ചോദിക്കുന്നുവെന്നും, ആരേയും അധിക്ഷേപിക്കാൻ വേണ്ടിയല്ലെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.