Manju Warrier: ‘നിങ്ങളുടെയൊക്കെ സ്നേഹം ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല’; മഞ്ജു വാര്യര്‍

നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, മഞ്ജുവാര്യര്‍ പറഞ്ഞു.

Manju Warrier: നിങ്ങളുടെയൊക്കെ സ്നേഹം ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല;  മഞ്ജു വാര്യര്‍

മഞ്ജു വാര്യർ (കടപ്പാടി: ഫേസ്ബുക്ക്)

Updated On: 

04 Sep 2024 | 08:55 PM

കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതും പിന്നാലെ വന്ന തുറന്നു പറച്ചിലുകളും മോളിവുഡിനെ അടിമുടി മാറ്റി മറിച്ചു കഴിഞ്ഞു. പലരും ഇതിനോടകം വിഷത്തിൽ പ്രതികരണവുമായി എത്തി. ചിലർ ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. വിവാദത്തില്‍ ആദ്യമായാണ് മഞ്ജു പരസ്യപ്രതികരണം നടത്തുന്നത്.

മലയാള സിനിമ കടന്നുപോകുന്നത് സങ്കടമുള്ള ഘട്ടത്തിലൂടെയാണെന്നും എന്നാൽ എല്ലാം കലങ്ങിത്തെളിയെട്ടെയെന്നും മഞ്ജു പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ആയിരുന്നു നടിയുടെ പ്രതികരണം.

‘ഞാനും ടൊവിനോയുമൊക്കെ ഇന്നിവിടെ വന്നു നില്‍ക്കാന്‍ കാരണം മലയാളം സിനിമയാണ്. വാര്‍ത്തകളിലൂടെ നിങ്ങള്‍ കാണുന്നുണ്ടാവും ചെറിയൊരു സങ്കടം ഉള്ള ഘട്ടത്തിലൂടെയാണ് മലയാളം സിനിമ കടന്നുപോകുന്നത്. അതെല്ലാം കലങ്ങി തെളിയട്ടെ. കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല’, മഞ്ജുവാര്യര്‍ പറഞ്ഞു.

Also read-Hema Committee Report : ജയസൂര്യ അടുത്ത സുഹൃത്ത്; പക്ഷേ, അതിനർത്ഥം ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നല്ല: നൈല ഉഷ

അതേസമയം ഈ സമയത്ത് തന്നെ താരത്തിനെതിരെ പരാതിയുമായി നടി ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു മഞ്ജുവിനും നിര്‍മ്മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെ നടി വക്കീല്‍ നോട്ടീസ് അയച്ചത്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഫൂട്ടേജ്’ സിനിമയിലെ സംഘര്‍ഷ രംഗം ചിത്രീകരിക്കുന്നതിനിടെ കാലിന് ഗുരുതര പരിക്കേറ്റെന്നായിരുന്നു നടി നോട്ടീസിലൂടെ ഉന്നയിച്ചത്. തമിഴിലും മഞ്ജുവിന്‍റെ സിനിമ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. വിടുതലൈ പാർട്ട് 2 ആണ് ആചിത്രം വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ