Actress Priya Mohan: ‘വസ്ത്രം മാറാൻ പോലും പറ്റാത്ത അവസ്ഥ; എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തോന്നി’; പ്രിയ മോഹൻ

Priya Mohan Reveals Abou Fibromyalgia: ചലനശേഷിയിൽ കാര്യമായ കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയും വരുന്ന അവസ്ഥയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Actress Priya Mohan: വസ്ത്രം മാറാൻ പോലും പറ്റാത്ത അവസ്ഥ; എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തോന്നി; പ്രിയ മോഹൻ

Actress Priya Mohan

Published: 

24 May 2025 15:38 PM

തന്റെ അപൂർവ്വ രോ​ഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയ മോഹൻ. ഫൈബ്രോമയാൾജിയ എന്ന അപൂർവ്വ രോ​ഗമാണ് നടിയെ ബാധിച്ചത്. ശരീരമാസകലം പേശികള്‍ക്കും സന്ധികള്‍ക്കും വേദനയുണ്ടാക്കുന്നതാണ് ഈ രോ​ഗം. ചലനശേഷിയിൽ കാര്യമായ കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയും വരുന്ന അവസ്ഥയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ് പ്രിയയും ഭർത്താവ് നിഹാൽ പിള്ളയും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ലോകത്ത് ലക്ഷണക്കണക്കിന് സ്ത്രീകൾക്ക് ഈ അവസ്ഥയുണ്ടെന്നും എന്നാൽ ഇന്ത്യയിൽ അധികമാർക്കും ഈ അസുഖത്തെക്കുറിച്ച് അറിയില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും വീഡിയോയിൽ പ്രിയ പറയുന്നു. ഈ രോ​ഗത്തെ കുറച്ച് തങ്ങൾക്ക് അറിയാത്തത് കൊണ്ട് പല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും പ്രിയ പറയുന്നുണ്ട്. രോഗാവസ്ഥയെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും പ്രിയയുടെ കണ്ണ് നിറയുന്നതും വീഡിയോയിൽ കാണാം.

Also Read:‘അമ്മുവും ഓസിയും അടുപ്പം കാണിക്കാത്തതിന് കാരണമുണ്ട്’; കുട്ടിക്കാലത്തേ അവർ തമ്മിൽ ഒത്ത് വന്നില്ലെന്ന് സിന്ധു കൃഷ്ണ

തന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാൻ പോലും കൈ പൊങ്ങാത്ത അവസ്ഥയായിരുന്നു, കുട്ടിയെ എടുക്കാൻ പറ്റുന്നില്ല. ഒരൽപം പൊക്കമുള്ള വാഹനത്തിലേക്കു പോലും കാലെടുത്തു വച്ച് കയറാൻ പറ്റില്ല. കട്ടിലിൽ നിന്നും എഴുന്നേൽക്കണമെങ്കിൽ, വസ്ത്രം മാറണമെങ്കിൽ, ഒന്ന് പുറം ചൊറിയാൻ പോലും പരസഹായം വേണമെന്നാണ് നടി പറയുന്നത്. എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ തനിക്ക് തോന്നിയെന്നും നടി പറയുന്നുണ്ട്.

കടുത്ത വിഷാദവും ഉറക്കമില്ലായ്മയും തന്നെ അലട്ടി. രാവിലെ ആറ് മണി വരെ ഉറങ്ങാതിരുന്നിട്ടുണ്ട്. വിദേശത്ത് ട്രിപ്പ് പോയപ്പോഴാണ് ഇതിനെ കുറിച്ച് അറിയുന്നത് എന്നാണ് നടി പറയുന്നത്. ഒരിക്കൽ ബാത്ത്റൂമിൽ വീണു. എന്നാൽ തനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ലെന്നും പിന്നെ പല തവണ ആളുകളുടെ മുന്നിൽ വച്ച് വീണിട്ടുണ്ടെന്നും നടി പറയുന്നു. ഇതു വന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂവെന്നും പ്രിയ പറയുന്നു.90 ശതമാനവും ഈ രോഗം വരുന്നത് സ്ത്രീകൾക്കാണെന്നും അതും ചെറുപ്പക്കാരിയിലാണ് കൂടുതലായി കാണുന്നതെന്നും നടി പറയുന്നു.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്