Shah Rukh Khan: ‘എന്റെ ഭർത്താവിന് നൽകിയ അവസാനവാക്ക് ഷാരൂഖ് പാലിക്കണം’; സഹായമഭ്യർഥിച്ച് നടി

Actress Vijayata Pandit Requests Shah Rukh Khan to Keep His Promise: ഷാരൂഖ് ഖാന്റെ വിജയത്തിൽ എന്റെ സഹോദരങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത് പരിഗണിച്ച് എന്റെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണം.

Shah Rukh Khan: എന്റെ ഭർത്താവിന് നൽകിയ അവസാനവാക്ക് ഷാരൂഖ് പാലിക്കണം; സഹായമഭ്യർഥിച്ച് നടി

നടൻ ഷാരൂഖ് ഖാൻ, നടി വിജയ്‌ത പണ്ഡിറ്റ് (Image Courtesy: Shah Rukh Khan Instagram, Vijayta Pandit Instagram)

Updated On: 

19 Sep 2024 | 08:23 PM

ബോളിവുഡ് നടൻ ഷാരൂഖ് ഖാനോട് സഹായം അഭ്യർഥിച്ച് ഗായികയും നടിയുമായ വിജയ്‌ത പണ്ഡിറ്റ്. തന്റെ ഭർത്താവ്, അന്തരിച്ച ഗായകൻ ആദേഷ് ശ്രീവാസ്തവയ്ക്ക് മരിക്കുന്ന സമയത്ത് ഷാരൂഖ് ഖാൻ നൽകിയ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി രംഗത്തെത്തിയത്. ആദേശ് ശ്രീവാസ്തവ-വിജയ്‌ത പണ്ഡിറ്റ് ദമ്പതികളുടെ മകനായ അവിതേഷ് ശ്രീവാസ്തവയ്ക്ക് സിനിമയിൽ അവസരം നൽകാമെന്നായിരുന്നു ഷാരൂഖ് ഖാന്റെ വാഗ്ദാനമെന്ന് നടി പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു വിജയ്‌തയുടെ പ്രതികരണം.

“എന്റെ മകൻ അവിതേഷ് വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഏക്കോൺ, ഫ്രഞ്ച് മൊണ്ടാന എന്നിവർക്കൊപ്പമെല്ലാം അവിതേഷ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, എന്റെ മകന് സിനിമ മേഖലയിൽ നിന്ന് പിന്തുണയോ മാർഗനിർദേശമോ ലഭിക്കുന്നില്ല. ആദേഷ് ഇന്നില്ലെന്ന കാര്യം എല്ലാവർക്കും അറിയാം. അദ്ദേഹം മരണക്കിടക്കയിൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കിടന്നിരുന്ന സമയത്ത് ഷാരൂഖ് ഖാൻ അദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ട്. അന്ന് ആദേഷ്, ഷാരൂഖ് ഖാന്റെ കൈയിൽ പിടിച്ച് ‘എന്റെ മകനെ നോക്കണം’ എന്ന് ആംഗ്യത്തിലൂടെ പറഞ്ഞു.

ALSO READ: ‘ഞാനും കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുന്നു, വിവാഹമോചനം തന്റെ അറിവോടെയല്ല’; ജയം രവിക്കെതിരെ ആർത്തി

 

ഷാരൂഖിനെ ബന്ധപ്പെടാൻ എനിക്കിപ്പോൾ കഴിയുന്നില്ല. എന്റെ മകന് അദ്ദേഹം നൽകിയ നമ്പർ പ്രവർത്തനരഹിതമാണ്. എന്റെ ഭർത്താവിന്റെ നല്ലൊരു സുഹൃത്തായിരുന്നു ഷാരൂഖ് എന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്കിപ്പോൾ നിങ്ങളെ ആവശ്യമുള്ള സമയമാണ്. എന്റെയും കുടുംബത്തിന്റെയും ഭാവി എന്റെ മകനാണ്. അവനെ സഹായിക്കണം. ഞാൻ ഇപ്പോൾ സമ്പാദിക്കുന്നില്ല.

ഇന്ന് ഷാരൂഖ് ഖാൻ വലിയൊരു താരമാണ്. എന്റെ സഹോദരങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’, ‘കുച്ച് കുച്ച് ഹോത്താ ഹേ’, ‘രാജു ബൻഗയ ജെന്റിൽമാൻ’ തുടങ്ങിയ ഷാരൂഖിന്റെ സിനിമകൾക്കായി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയത് അവരാണ്. ഷാരൂഖ് ഖാന്റെ വിജയത്തിൽ എന്റെ സഹോദരങ്ങളുടെ പങ്ക് വലുതാണ്. ഇതെല്ലാം കണക്കിലെടുത്ത് എന്റെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണം” വിജയ്‌ത പണ്ഡിറ്റ് പറഞ്ഞു.

2015-ലാണ് ഗായകൻ ആദേഷ് ശ്രീവാസ്തവ കാൻസർ ബാധിച്ച് മരിക്കുന്നത്. നൂറിലധികം ഹിന്ദി ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്ന ‘ചൽത്തേ ചൽത്തേ’, ‘ബാഗ്ബൻ’ തുടങ്ങിയ ചിത്രങ്ങളിൽ ആദേഷ് ഗാനം ആലപിച്ചിട്ടുണ്ട്. അവിതേഷ് ശ്രീവാസ്തവയെ കൂടാതെ ഇവർക്ക് മറ്റൊരു മകൻ കൂടെയുണ്ട്, അനിവേഷ് ശ്രീവാസ്‌തവ.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ