Ajith Kumar: അജിത് കുമാര്‍ അപ്പോളോ ആശുപത്രിയില്‍; താരത്തിന് സംഭവിച്ചത്
Ajith Kumar hospitalised: ഫിസിയോതെറാപ്പിക്ക് വിധേയനായതായും ഉടന്‍ തന്നെ ഡിസ്ചാര്‍ജാകുമെന്നും സൂചനയുണ്ട്. മെഡിക്കല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിടണമെന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അദ്ദേഹം പത്മ ഭൂഷണ്‍ ഏറ്റുവാങ്ങിയത്

അജിത് കുമാര്‍
നടന് അജിത് കുമാറിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. താരത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പതിവ് ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തില്‍ ആരാധകര്‍ നടത്തിയ ഉന്തിലും തള്ളിലും പരിക്കേറ്റതാണ് കാരണമെന്നാണ് മറ്റൊരു പ്രചാരണം. വയറുവേദനയെത്തുടർന്നാണ് താരം ചികിത്സ തേടിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കാരണമെന്തെന്ന് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
താരം ഫിസിയോതെറാപ്പിക്ക് വിധേയനായതായും ഉടന്‍ തന്നെ ഡിസ്ചാര്‍ജാകുമെന്നും സൂചനയുണ്ട്. മെഡിക്കല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിടണമെന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അദ്ദേഹം പത്മ ഭൂഷണ്‍ ഏറ്റുവാങ്ങിയത്.
ഭാര്യ ശാലിനിയടക്കമുള്ളവര്‍ താരം പുരസ്‌കാരം ഏറ്റുവാങ്ങുന്നത് കാണാനെത്തിയിരുന്നു. ചലച്ചിത്ര ജീവിതത്തിലെ കൂട്ടായ ശ്രമങ്ങളുടെ അംഗീകാരമാണിതെന്നായിരുന്നു അജിത് കുമാറിന്റെ പ്രതികരണം. ചെന്നൈയിൽ തിരിച്ചെത്തിയ താരത്തിന് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ആരാധകര്‍ക്ക് അജിത് നന്ദി പറഞ്ഞു.
തന്റെ നേട്ടങ്ങളില്‍ ശാലിനിയ്ക്ക് വലിയ പങ്കാണുള്ളതെന്നും അജിത് പറഞ്ഞു. സ്വപ്‌നതുല്യമായ നിമിഷമാണിത്. ശാലിനി എപ്പോഴും കൂടെ നിന്നു. കുടുംബം വളരെയധികം ത്യാഗങ്ങള്‍ ചെയ്തു. അവരുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്. കുടുംബമാണ് ശക്തി. ജനപ്രിയ താരമായിരുന്നു ശാലിനി. എന്നിട്ടും തനിക്ക് വേണ്ടി അവര്‍ സ്വയം പിന്‍സീറ്റിലേക്ക് പോയെന്നും അജിത് വ്യക്തമാക്കി.