Akhil Marar: ‘ദേശവിരുദ്ധപ്രസ്താവന’; അഖിൽ മാരാർക്കെതിരെ പരാതി നൽകി ബിജെപി
Akhil Marar Anti National Statement: സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു അഖിൽ മാരാറിന്റെ വിവാദ പരാമർശം. പോസ്റ്റ് വിവാദമായതിന് പിന്നാലെ അഖിൽ അത് നീക്കം ചെയ്തു.

അഖിൽ മാരാർ
കൊല്ലം: ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്കെതിരെ പരാതി നൽകി ബിജെപി. കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ആണ് പോലീസിൽ പരാതി നൽകിയത്. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും വെടിനിർത്തൽ ധാരണയിൽ എത്തിയത് വിമർശിച്ച് കഴിഞ്ഞ ദിവസം അഖിൽ മാരാർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് പരാതി.
സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു അഖിൽ മാരാറിന്റെ വിവാദ പരാമർശം. പോസ്റ്റ് വിവാദമായതിന് പിന്നാലെ അഖിൽ അത് നീക്കം ചെയ്തു. എന്നാൽ, അഖിലിന്റെത് ദേശവിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി രംഗത്തെത്തുകയായിരുന്നു. രാജ്യവിരുദ്ധ പ്രസ്താവനയാണ് അഖിൽ ഫേസ്ബുക്കിലൂടെ നടത്തിയതെന്ന് ബിജെപി നേതാവ് അനീഷ് കിഴക്കേക്കര ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഒറ്റക്കെട്ടായി ഇന്ത്യ പാകിസ്താനെതിരെ തിരിച്ചടിക്കുമ്പോൾ തികച്ചും രാജ്യവിരുദ്ധ പ്രസ്താവനയാണ് അഖിൽ മാരാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മറ്റൊരു കുറിപ്പ് കൂടി അഖിൽ മാരാർ പങ്കുവെച്ചിട്ടുണ്ട്. “രാജ്യമാണ് വലുത് രാഷ്ട്രീയമല്ല” എന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ മാരാറിന്റെ കുറിപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം വരെ തന്നെ രാജ്യ സ്നേഹിയായി കണ്ട പലരും ഇന്നിപ്പോൾ തന്നെ രാജ്യ ദ്രോഹി എന്ന് വിളിക്കുന്നു. ഇത് കാണുമ്പോൾ രാജ്യത്തെ സ്നേഹിക്കുന്നതാണോ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നതാണോ രാജ്യ സ്നേഹം എന്ന സംശയം തോന്നുവെന്ന് അഖിൽ കുറിച്ചു.
കേന്ദ്രം എടുത്ത പല തീരുമാനങ്ങളും അംഗീകരിക്കുകയും പിന്തുണ നൽകി അഭിപ്രായം പങ്ക് വെയ്ക്കുകയും ചെയ്തിട്ടുള്ള തനിക്ക് അവരുടെ അഭിപ്രായങ്ങളിൽ വിയോജിപ്പ് രേഖപെടുത്താനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്നലെ വരെ പ്രതിപക്ഷത്തെ എതിർത്തു മോദിക്കും സൈന്യത്തിനും രാജ്യത്തിനും ഒപ്പം നിന്ന തനിക്ക് എന്ത് കൊണ്ടാണ് തിരിച്ചു പറയേണ്ടി വന്നതെന്ന് ആലോചിച്ചു നോക്കു. എന്നിട്ട് പറയു കോൺഗ്രസ്സിൽ സീറ്റ് കിട്ടാൻ ആണോ അതോ ഭാരതീയന്റെ അഭിമാന ബോധമാണോ തനിക്ക് എന്നും രാജ്യത്തിനൊപ്പമാണ് രാഷ്ട്രീയത്തിനൊപ്പമല്ലെന്നും അഖിൽ കൂട്ടിച്ചേർത്തു.
അഖിൽ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: